ഇനി സന്തോഷത്തിന്റെ നാളുകള്‍ ; നവരാത്രി ആശംസകളുമായി ജസ്റ്റിന്‍ ട്രൂദ്യോ

ഒന്‍പത് രാത്രി നീണ്ട് നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടാണ് അദ്ദേഹം ആശംസയര്‍പ്പിച്ചത്. ഹിന്ദുക്കളും അഹിന്ദുക്കളും ഒരുപോലെ നവരാത്രിയുത്സവങ്ങളില്‍ പങ്കുചേരാറുണ്ട്
ഇനി സന്തോഷത്തിന്റെ നാളുകള്‍ ; നവരാത്രി ആശംസകളുമായി ജസ്റ്റിന്‍ ട്രൂദ്യോ

ഒട്ടാവോ: ലോകമെങ്ങുമുള്ള ഹിന്ദുക്കള്‍ക്ക് നവരാത്രി ആശംസകള്‍ നേരുകയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂദ്യോ. ഒന്‍പത് രാത്രി നീണ്ട് നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടാണ് അദ്ദേഹം ആശംസയര്‍പ്പിച്ചത്. ഹിന്ദുക്കളും അഹിന്ദുക്കളും ഒരുപോലെ നവരാത്രിയുത്സവങ്ങളില്‍ പങ്കുചേരാറുണ്ട്. കാനഡയുടെ പുരോഗതിയില്‍ ഹിന്ദു സമൂഹത്തിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ് എന്നും അദ്ദേഹം പറഞ്ഞു. 

കുടുംബങ്ങള്‍ ഒത്തുചേരുന്ന ആഹ്ലാദത്തിന്റെ നിമിഷങ്ങളാണ് ഈ ആഘോഷക്കാലത്ത് ഉണ്ടാവുന്നതെന്നും തിന്‍മയുടെ മേല്‍ നന്‍മ നേടിയ വിജയത്തെ ആഘോഷിക്കുന്നതാണ് നവരാത്രിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രാര്‍ത്ഥനയും നൃത്തവും ആചാരങ്ങളുമെല്ലാമായി നടക്കുന്ന ഉത്സവത്തിന് കുടുംബത്തിന്റെ പേരിലും അദ്ദേഹം ആദരമര്‍പ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com