ബ്യൂട്ടിഫുള്‍ ഡ്രസ്സ് ബ്യൂട്ടിഫുള്‍ ബ്രസ്റ്റായി; ബിബിസിക്ക് പറ്റിയ അമളി സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ബ്യൂട്ടിഫുള്‍ ഡ്രസ്സ് ബ്യൂട്ടിഫുള്‍ ബ്രസ്റ്റായി - ബിബിസിക്ക് പറ്റിയ അമളി സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ബ്യൂട്ടിഫുള്‍ ഡ്രസ്സ് ബ്യൂട്ടിഫുള്‍ ബ്രസ്റ്റായി; ബിബിസിക്ക് പറ്റിയ അമളി സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ലണ്ടന്‍:  എലിസബത്ത് രാജ്ഞിയുടെ പുത്രന്‍ ആന്‍ഡ്ര്യൂ രാജകുമാരന്റെ പുത്രി യൂജിന്‍ രാജകുമാരി വിവാഹത്തിനെത്തിയപ്പോള്‍ നല്‍കിയ വിശേഷണത്തില്‍ ബിബിസിക്ക് അമളിപ്പറ്റി. സുന്ദരമായ വിവാഹം വസ്ത്രമണിഞ്ഞത്തിയ രാജകുമാരിയെ വിശേഷണം കൊണ്ട് മൂടിയപ്പോള്‍ സുന്ദര വസത്രമെന്നത് ബ്യൂട്ടിഫുള്‍ ബ്രസ്്റ്റായി. ഇതിന് പിന്നാലെ ബിബിസിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ്.ജോര്‍ജ് ചാപെലില്‍ വച്ചാണ് വിവാഹം ആരംഭിക്കുന്നത്. തുടര്‍ന്ന് രാജ്ഞി ആതിഥേയത്വം വഹിക്കുന്ന വിരുന്നും അരങ്ങേറും. വിരുന്നിനായി ക്ഷണിക്കപ്പെട്ട നിരവധി പ്രമുഖര്‍ എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തിനായി വിന്‍ഡ്‌സര്‍ പാലസ് എല്ലാ അര്‍ത്ഥത്തിലും തയ്യാറായിക്കഴിഞ്ഞു.

ഇതിനെ തുടര്‍ന്ന് അന്ന് രാത്രി യോര്‍ക്ക് ഫാമിലി റെസിഡന്‍സായ റോയല്‍ ലോഡ്ജില്‍ വച്ച് റിസപ്ഷനും നടക്കും.വിന്‍ഡ്‌സര്‍ കാസിലില്‍ നടക്കുന്ന വിവാഹ ചടങ്ങുകള്‍ ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് ക്ഷണമുണ്ട്. പബ്ലിക്ക് ബാലറ്റിലൂടെ 1200 പൊതുജനങ്ങളെയാണ് വിവാഹം കാണാന്‍ ക്ഷണിച്ചിരിക്കുന്നത്.

വിവാഹം നേരിട്ട് കാണുന്നതിനുള്ള അവസരം ലഭിക്കുന്നതിനായി പൊതുജനങ്ങളില്‍ നിന്നും ഒരു ലക്ഷത്തിലധികം അപേക്ഷകള്‍ ലഭിച്ചിരുന്നുവെന്നാണ് ബക്കിങ്ഹാം പാലസ് വെളിപ്പെടുത്തുന്നത്. പൊതുജനങ്ങള്‍ക്ക് പുറമെ ചാരിറ്റി പ്രതിനിധികള്‍, യൂജിന്റെ പഴയ സ്‌കൂളില്‍ നിന്നുള്ള കുട്ടികള്‍, രാജകുടുംബത്തിലെ ജീവനക്കാര്‍ തുടങ്ങിയവരും വിവാഹത്തിന് ദൃക്‌സാക്ഷികളായെത്തും. വിന്‍ഡ്‌സര്‍ ഹൈ സ്ട്രീറ്റിലൂടെ യൂജിനും വരനും റോയല്‍ കാരിയേജില്‍ സഞ്ചരിക്കുന്നതായിരിക്കും. വിന്‍ഡ്‌സല്‍ കാസിലില്‍ നിന്നും പുറപ്പെടുന്ന ഈ കാരിയേജ് കാസില്‍ ഹില്ലിലൂടെ സഞ്ചരിച്ച് ഹൈസ്ട്രീറ്റിലൂടെ കേംബ്രിഡ്ജ് ഗേറ്റിലൂടെ കാസിലിലേക്ക് തിരിച്ചെത്തും.

ദി ഡീന്‍ ഓഫ് വിന്‍ഡ്‌സറായ ഡേവിഡ് കോണെറായിരിക്കും ഇവരുടെ വിവാഹത്തിന് നേതൃത്വം നല്‍കുന്നത്. പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുന്നത് ആര്‍ച്ച് ബിഷപ്പ് ഓഫ് യോര്‍ക്കായ ജോണ്‍ സെന്റമുവായിരിക്കും. സെന്റ് ജോര്‍ജ് ചാപ്പലിലെ ചടങ്ങിന് ശേഷം സെന്റ് ജോര്‍ജ് ഹാളിലാണ് രാജ്ഞി ആതിഥേയത്വമരുളുന്ന വിരുന്ന് നടക്കുന്നത്. റിസപ്ഷനായി ഹാരിയും മേഗനും എത്തിച്ചേരും. വിവാഹദിവസം വൈകുന്നേരം ചാള്‍സ് രാജകുമാരന്‍ ഫ്രോഗ്മോര്‍ ഹൗസില്‍ വച്ച് അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി ഈവനിങ് റിസപ്ഷന്‍ നടത്തും.. പ്രമുഖ രാജകുടുംബാംഗങ്ങളെല്ലാം ചടങ്ങിനെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com