ശ്രദ്ധിക്കുക ; അടുത്ത 48 മണിക്കൂറില്‍ ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെടാന്‍ സാധ്യത

അറ്റകുറ്റപ്പണിക്കായി ക്രിപ്‌റ്റോഗ്രഫിക് കീ മാറ്റും. ഇതുവഴി ഡൊമൈന്‍ പേരുകള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കും
ശ്രദ്ധിക്കുക ; അടുത്ത 48 മണിക്കൂറില്‍ ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെടാന്‍ സാധ്യത

ന്യൂഡല്‍ഹി: നെറ്റ് വര്‍ക്ക് പ്രശ്‌നത്തെ തുടര്‍ന്ന് ലോകവ്യാപകമായി അടുത്ത 48 മണിക്കൂറില്‍ ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. അറ്റകുറ്റപ്പണിക്കായി പ്രധാന ഡൊമൈന്‍ സെര്‍വറുകളെല്ലാം പ്രവര്‍ത്തന രഹിതമാക്കുന്നതോടെയാണിത്. ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡഡ് നെയിംസ് ആന്റ് നമ്പേഴ്സിനെ (ഐസിഎഎന്‍എന്‍) ഉദ്ധരിച്ച് റഷ്യന്‍ ന്യൂസ് ഓര്‍ഗനൈസേഷനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

അറ്റകുറ്റപ്പണിക്കായി ക്രിപ്‌റ്റോഗ്രഫിക് കീ മാറ്റും. ഇതുവഴി ഡൊമൈന്‍ പേരുകള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കും. വര്‍ധിച്ചു വരുന്ന സൈബര്‍ ആക്രമണം കണക്കിലെടുത്ത് ഇതിനെ നേരിടുന്നതിന് സുരക്ഷ വര്‍ധിപ്പിക്കുന്നതിനാണ് മെയിന്റനന്‍സ് നടത്തുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. 

ഇന്റര്‍നെറ്റ് സേവനദാതാക്കളും നെറ്റ് വര്‍ക്ക് ഓപ്പറേറ്റമാരും ഈ കീ മാറ്റത്തിന് തയ്യാറാകാത്ത പക്ഷം അവരുടെ സേവനം ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകാതെ വന്നേക്കാം എന്നാണ് കമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചത്. 

ഉചിതമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചാല്‍ തടസ്സപ്പെടല്‍ ഒഴിവാക്കാനാകും. വെബ് പേജുകള്‍ക്കും, ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും അറ്റകുറ്റപ്പണി മൂലം അടുത്ത 48 മണിക്കൂര്‍ തടസ്സം നേരിട്ടേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.  കാലഹരണപ്പെട്ട ഐഎസ്പിയാണെങ്കില്‍ ഉപയോക്താക്കള്‍ക്ക് ഗ്ലോബല്‍ നെറ്റ് വര്‍ക്ക് കിട്ടുന്നതിനും തടസ്സം നേരിട്ടേക്കാമെന്നും അറിയിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com