കവര്‍ച്ച നടത്താന്‍ തോക്കുമായി കള്ളനെത്തി; കണ്ടിട്ടുണ്ടാവില്ല ഇതുപോലൊരു മോഷണശ്രമം (വീഡിയോ)

കവര്‍ച്ച നടത്താന്‍ തോക്കുമായി കള്ളനെത്തി - കണ്ടിട്ടുണ്ടാവില്ല ഇതുപോലൊരു മോഷണശ്രമം (വീഡിയോ)
കവര്‍ച്ച നടത്താന്‍ തോക്കുമായി കള്ളനെത്തി; കണ്ടിട്ടുണ്ടാവില്ല ഇതുപോലൊരു മോഷണശ്രമം (വീഡിയോ)

തോക്ക് ചൂണ്ടി കവര്‍ച്ച നടത്തുന്നവര്‍ ധാരാളം. ഇവിടെയും കവര്‍ച്ച നടത്താനായി കള്ളനെത്തിയത് തോക്കുമായാണ്. എന്നാല്‍ ആ തോക്ക് കള്ളന് ദുരന്തമായി മാറുന്നു.

അറോറയിലെ സിഗരറ്റ് കടയിലാണ് തൊപ്പിയും കണ്ണടയും വെച്ച് കള്ളനെത്തിയത്. ക്യാഷറുടെ സമീപത്ത് എത്തിയ കള്ളന്‍ തോക്ക് ചൂണ്ടുന്നതിനിടെ മേശയ്ക്ക് ഇപ്പുറമുള്ള ക്യാഷറുടെ ഭാഗത്തേക്ക് തോക്ക് വീഴുന്നു. ഇതെടുക്കാന്‍ പരാജയപ്പെടുമ്പോള്‍ കള്ളന്‍ വാതില്‍ തുറന്ന് ഓടി രക്ഷപ്പെടുന്നു. രക്ഷപ്പെടുമ്പോള്‍ കള്ളന്റെ പാന്റഴിഞ്ഞുവീഴുന്നതും വീഡിയോയില്‍ കാണാം.

കളളന്‍ പോയതിന് പിന്നാലെ ക്യഷര്‍ വാതില്‍ അകത്ത് പൂട്ടുകയും ചെയ്യുന്നു. സംഭവത്തിന് പിന്നാലെ യുവതി പൊലീസില്‍ പരാതി നല്‍കി. കള്ളനെ പിടികൂടാനുള്ള ശ്രമങ്ങള്‍ പൊലീസും തുടങ്ങി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com