ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് രക്ഷ നേടാം; 'പാനിക് ബട്ടണുമായി' ഹോട്ടലുകള്‍ 

ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് രക്ഷ നേടാം; 'പാനിക് ബട്ടണുമായി' ഹോട്ടലുകള്‍ 

അപായ സൂചന നല്‍കാന്‍ സഹായിക്കുന്ന പാനിക് ബട്ടണുകള്‍ ഒരുക്കുന്ന പദ്ധതിയില്‍ 18000 അമേരിക്കന്‍ ഹോട്ടലുകളാണ് അണിച്ചേര്‍ന്നിരിക്കുന്നത്

ന്യൂയോര്‍ക്ക്: മീ ടു മൂവ്‌മെന്റിന്റെ ചുവടുപിടിച്ച് അമേരിക്കയില്‍ ഹോട്ടല്‍ ജീവനക്കാരുടെ സുരക്ഷയ്ക്കായി പാനിക് ബട്ടണ്‍ നല്‍കുന്നു. അപായ സൂചന നല്‍കാന്‍ സഹായിക്കുന്ന പാനിക് ബട്ടണുകള്‍ ഒരുക്കുന്ന പദ്ധതിയില്‍ 18000 അമേരിക്കന്‍ ഹോട്ടലുകളാണ് അണിച്ചേര്‍ന്നിരിക്കുന്നത്.പതിനായിരകണക്കിന് വരുന്ന ഹോട്ടല്‍ ജീവനക്കാര്‍ക്ക് പ്രയോജനം കിട്ടുന്നതാണ് പദ്ധതി. ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി.

ലോകോത്തര ഹോട്ടല്‍ ശൃംഖലകളായ മാരിയോട്ട്, ഹില്‍ട്ടണ്‍, ഹെയ്ത്ത് തുടങ്ങിയ സ്ഥാപനങ്ങളിലാണ് പുതിയ സംവിധാനം ഒരുക്കുന്നത്.അതിഥികളുമായി നേരിട്ട് ഇടപഴകുന്ന ജീവനക്കാര്‍ക്ക് ഒരാള്‍ വീതം വ്യക്തിഗത സുരക്ഷ ഏര്‍പ്പെടുത്താനാണ് ഹോട്ടലുകള്‍ തീരുമാനിച്ചിരിക്കുന്നത്. 2020 ഓടേ ഇത് സാധ്യമാക്കാനുളള തയ്യാറെടുപ്പിലാണ് ഹോട്ടലുകള്‍. ഇതിന് പുറമേ പീഡനങ്ങള്‍ അപ്പോള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ജീവനക്കാരെ ബോധവാന്മാരാക്കാന്‍ പ്രത്യേക പരിശീലന പരിപാടികളും കമ്പനികള്‍ ആലോചിക്കുന്നുണ്ട്.

ഹോട്ടലുകളുടെ സൗകര്യങ്ങള്‍ അനുസരിച്ച് വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ക്ക് മാറ്റം വരും. വൈഫൈ സംവിധാനമുളള ഹോട്ടലുകളില്‍ ജീവനക്കാരുടെ കൈവശമുളള പാനിക് ബട്ടണില്‍ നിന്ന് സ്വമേധയാ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ലോക്കേഷന്‍ അയച്ചുകൊടുക്കുന്ന വിധത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com