ദമ്പതികൾക്കിടയിലെ കലഹം കത്തിക്കുത്തിൽ കലാശിച്ചു; ഭാര്യയ്ക്ക് പിഴശിക്ഷ 

യുവതി ഭർത്താവിനെ അപമാനിക്കുകയും ശാരീരികമായി  ആക്രമിക്കുകയും ചെയ്തെന്ന് വ്യക്തമായതോടെയാണ് കോടതി ശിക്ഷ വിധിച്ചത്
ദമ്പതികൾക്കിടയിലെ കലഹം കത്തിക്കുത്തിൽ കലാശിച്ചു; ഭാര്യയ്ക്ക് പിഴശിക്ഷ 

ഫുജൈറ: കലഹത്തിനിടയിൽ ഭർത്താവിനെ കത്തികൊണ്ട് കുത്തുകയും കണ്ണിൽ സോപ്പു ലായനി ഒഴിക്കുകയും ചെയ്ത ഭാര്യയ്ക്ക് പിഴശിക്ഷ വിധിച്ചു. കുടുംബ പ്രശ്‌നത്തിന്റെ പേരിലുണ്ടായ കലഹമാണ് ഒടുവിൽ കത്തിക്കുത്തിൽ കലാശിച്ചത്. ഭാര്യ തന്റെ കാറിന് കേടുപാടുകൾ വരുത്തിയെന്നും ഭർത്താവിന്റെ പരാതിയിൽ ആരോപണമുണ്ട്. 

യുവതി ഭർത്താവിനെ അപമാനിക്കുകയും ശാരീരികമായി  ആക്രമിക്കുകയും ചെയ്തെന്ന് വ്യക്തമായതോടെയാണ് കോടതി ശിക്ഷ വിധിച്ചത്. 2000 ദിര്‍ഹമാണ് പിഴ. ഭാര്യയുടെ ആക്രമണത്തിൽ അവശനായ തനിക്ക്‌ മൂന്നാഴ്ചയോളം വിശ്രമം ആവശ്യമായി വന്നെന്നും ഭര്‍ത്താവ്‌ കോട‌തിയിൽ പറഞ്ഞു. 

ഫുജൈറയിലെ അസാഫി ഭാഗത്ത് താമസിക്കുന്ന ദമ്പതികൾ തമ്മിലാണ് കലഹമുണ്ടായത്. കോടതി രേഖകൾ പ്രകാരം അറബ് പുരുഷനാണ് ഭാര്യയ്‌ക്കെതിരെ പരാതി നല്‍കിയത്. ഭർത്താവുമായുള്ള തർക്കത്തെതുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിപോയ ഭാര്യ പിന്നീടൊരുദിവസം മുന്നറിയിപ്പില്ലാതെ തിരിച്ചെത്തി ആക്രമണം നടത്തുകയായിരുന്നു. അടുക്കളയിൽ ഉപയോ​ഗിച്ചിരുന്ന കത്തിയാണ് ഭർത്താവിനെ ഉപദ്രവിക്കാൻ യുവതി ആയുധമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com