'ഭർത്താവിനെ എങ്ങനെ വധിക്കാം' എന്ന് ലേഖനമെഴുതി ; നോവലിസ്റ്റ് ഭർത്താവിനെ കൊന്ന കേസിൽ അറസ്റ്റിൽ

ജൂൺ രണ്ടിനാണ് നാൻസിയുടെ ഭർത്താവും പാചക അധ്യാപകനുമായ ഡാനിയേൽ സി. ബ്രോഫി വെടിയേറ്റു മരിച്ചത്
'ഭർത്താവിനെ എങ്ങനെ വധിക്കാം' എന്ന് ലേഖനമെഴുതി ; നോവലിസ്റ്റ് ഭർത്താവിനെ കൊന്ന കേസിൽ അറസ്റ്റിൽ

ഒറിഗൻ: ‘ഭർത്താവിനെ എങ്ങനെ വധിക്കാം’ എന്ന പേരിൽ ലേഖനം എഴുതിയ അമേരിക്കൻ നോവലിസ്റ്റ് അത് സ്വന്തം ജീവിതത്തിലും പകർത്തി. 
സ്വന്തം ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ കാല്പനിക എഴുത്തുകാരി നാൻസി ക്രാംപ്റ്റൺ-ബ്രോഫി (68) നെയാണ് ഒറിഗനിലെ പോർട്ട്‌ലാൻഡ് പോലീസ് അറസ്റ്റുചെയ്തത്.

ജൂൺ രണ്ടിനാണ് നാൻസിയുടെ ഭർത്താവും പാചക അധ്യാപകനുമായ ഡാനിയേൽ സി. ബ്രോഫി വെടിയേറ്റു മരിച്ചത്. ഒറി​ഗോണിലെ കുലിനറി ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരനാണ് അദ്ദേഹം. നാൻസിയും ഡാനിയേലും 27 വർഷമായി ഒരുമിച്ചുജീവിക്കുകയാണ്. അതേസമയം, കൊലയിൽ നാൻസിക്കുള്ള പങ്കിനെക്കുറിച്ച് വ്യക്തമായ തെളിവുകളൊന്നും പോലീസ് പുറത്തുവിട്ടില്ല.കൊലപാതകത്തിനും നിയമവിരുദ്ധമായി ആയുധം ഉപയോഗിച്ചതിനുമാണ് നാൻസിയുടെപേരിൽ കേസെടുത്തിരിക്കുന്നത്.

നാൻസിയും ഭർത്താവ് ഡാനിയേൽ ബ്രോഫിയും
നാൻസിയും ഭർത്താവ് ഡാനിയേൽ ബ്രോഫിയും

എന്നാൽ കൊലപാതകം നടത്തിയത് നാൻസിയാണെന്നാണ് പൊലീസിന്റെ നി​ഗമനം. 2011 ൽ വാഷിം​ഗ് ടൺ പോസ്റ്റിലാണ് നാൻസി ഭർത്താവിനെ എങ്ങനെ വധിക്കാം എന്ന പേരിൽ ലേഖനം എഴുതിയത്. ബ്രോഫി കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് ,ഭർത്താവിന്റെ മരണത്തിൽ തീവ്രവേദന രേഖപ്പെടുത്തിക്കൊണ്ട് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട നാൻസി, മെഴുകുതിരി കത്തിച്ചുള്ള പ്രാർഥനയ്ക്കും ആഹ്വാനംചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com