മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് ന്യായീകരിച്ച് സൂചി; ജയിലിലടച്ചത് സുരക്ഷാ രേഖകള്‍ ചോര്‍ത്തിയതിന്

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ ചോര്‍ത്തിയെന്നാരോപിച്ച് രണ്ട് മാധ്യമപ്രവര്‍ത്തകരെ ജയിലലടച്ച മ്യാന്‍മര്‍ കോടതി നടപടിയെ പിന്തുണച്ച് ആങ് സാന്‍ സൂചി. 
മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് ന്യായീകരിച്ച് സൂചി; ജയിലിലടച്ചത് സുരക്ഷാ രേഖകള്‍ ചോര്‍ത്തിയതിന്

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ ചോര്‍ത്തിയെന്നാരോപിച്ച് രണ്ട് മാധ്യമപ്രവര്‍ത്തകരെ ജയിലലടച്ച മ്യാന്‍മര്‍ കോടതി നടപടിയെ പിന്തുണച്ച് ആങ് സാന്‍ സൂചി. റോയിട്ടേഴ്‌സിലെ രണ്ട് മാധ്യമപ്രവര്‍ത്തകരായ വാ ലോണ്‍ (32), ക്യാസോവൂ (28) എന്നിവരെയാണ് മ്യാന്‍മര്‍ കോടതി ഏഴുവര്‍ഷം തടവിന് ശിക്ഷിച്ചത്. റോഹിങ്ക്യകള്‍ക്കെതിരെ റാഖൈയിനില്‍ മ്യാന്‍മര്‍ സൈന്യം നടത്തിയ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്യുകയും വിചാരണ നടത്തി ഏഴുവര്‍ഷം തടവ ശിക്ഷ വിധിക്കുകയും ചെയ്തത്. 

മാധ്യമപ്രവര്‍ത്തകരായതുകൊണ്ടല്ല, രാജ്യത്തിന്റെ സുപ്രധാന രേഖകള്‍ ചോര്‍ത്തിയെന്ന് കോടതിക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് അവരെ ജയിലലടച്ചത്- സൂചി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റോഹിങ്ക്യന്‍ നരഹത്യയെക്കുറിച്ച് അന്വേഷണം നടത്തിക്കൊണ്ടിരുന്നപ്പോള്‍ കഴിഞ്ഞ ഡിസംബറിലാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. 

അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒന്നുംതന്നെ കോടതി വിധിയിലില്ല, രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയതിനാണ് കോടതി ശിക്ഷിച്ചത്-സൂചി പറഞ്ഞു. കേസില്‍ വിചാരണ നടന്നത് തുറന്ന കോടതിയിലാണ്, എല്ലാവര്‍ക്കും അവിടെ പോകാനും വിചരാണ നിരീക്ഷിക്കാനും അവസരമുണ്ടായിരുന്നു, എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടാവുന്നതാണെന്നും സൂചി പറഞ്ഞു. 

തെറ്റ് ചെയ്തിട്ടില്ലെന്നും വസ്തുനിഷ്ഠമായ റിപ്പോര്‍ട്ടിങ്ങാണ് നടത്തിയതെന്നും പശ്ചാത്താപം തോന്നുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ നേരത്തെ പ്രതികരിച്ചിരുന്നു. റാഖൈന്‍ പ്രവിശ്യയില്‍ സൈന്യം റോഹിങ്ക്യകളെ വംശഹത്യ നടത്തുന്നുണ്ടെന്നും പട്ടാളവും പൊലീസും ചേര്‍ന്ന് 10 റോഹിങ്ക്യകളെ വധിച്ചെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരോപണങ്ങള്‍ നിഷേധിച്ച സൈന്യം 2017 ഡിസംബര്‍ 12 ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും ഇവരെ വിട്ടയയ്ക്കണമെന്ന് ആവശ്യമുന്നയിച്ചുവെങ്കിലും മ്യാന്‍മര്‍ വഴങ്ങിയിരുന്നില്ല. റാഖൈനില്‍ മ്യാന്‍മര്‍ നടത്തിയ വംശഹത്യയെ ന്യായീകരിക്കാനാണ് ഈ പ്രതികാരനടപടിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി പ്രതികരിച്ചത്. പട്ടാളവും പൊലീസും ചേര്‍ന്ന് നടത്തിയ വംശഹത്യയെയും അക്രമങ്ങളെയും തുടര്‍ന്ന്  70,000ത്തിലധികം റോഹിങ്ക്യകളാണ് ബംഗ്ലാദേശുള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com