ഫിലിപ്പൈന്‍സില്‍ ആഞ്ഞടിച്ച് മംഖുട് ചുഴലിക്കാറ്റ്; ദക്ഷിണ ചൈനയിലേക്ക് നീങ്ങിയതായി മുന്നറിയിപ്പ്

കനത്ത നാശം വിതച്ച് മംഖുട് ചുഴലിക്കാറ്റ് വടക്കന്‍ ഫിലിപ്പൈന്‍സില്‍ ആഞ്ഞടിച്ചു. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്
ഫിലിപ്പൈന്‍സില്‍ ആഞ്ഞടിച്ച് മംഖുട് ചുഴലിക്കാറ്റ്; ദക്ഷിണ ചൈനയിലേക്ക് നീങ്ങിയതായി മുന്നറിയിപ്പ്


മനില: കനത്ത നാശം വിതച്ച് മംഖുട് ചുഴലിക്കാറ്റ് വടക്കന്‍ ഫിലിപ്പൈന്‍സില്‍ ആഞ്ഞടിച്ചു. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. കാറ്റിനെ തുടര്‍ന്ന് പ്രദേശത്ത് കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായി. അതേസമയം നാശനഷ്ടങ്ങള്‍ സംബന്ധിച്ചും മറ്റുമുള്ള റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.

ഏതാണ്ട് നാല് ലക്ഷത്തോളം ജനങ്ങളെ മംഖുട് സാരമായി ബാധിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ രണ്ട് പേര്‍ മണ്ണിടിഞ്ഞ് വീണ് മരിച്ചു. 

ഫിലിപ്പൈന്‍സില്‍ നിന്ന് കാറ്റ് ദക്ഷിണ ചൈനയിലേക്ക് നീങ്ങിയതായി കാലാവസ്ഥാന നിരീക്ഷകര്‍ വ്യക്തമാക്കി. 

ഫിലിപ്പൈന്‍സ്, ചൈന, ഹോങ്കോങ് തീരങ്ങളിലാണ് ചുഴലിക്കാറ്റ് ഏറ്റവുമധികം ബാധിക്കുക എന്ന് മുന്നറിയിപ്പുകളുണ്ടായിരുന്നു. തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു. 

കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മംഖൂട്ട് നൂറ്റാണ്ടിലെ ചുഴലിക്കാറ്റ് എന്നറിയപ്പെടുന്ന ഫ്‌ളോറന്‍സിനേക്കാള്‍ ശക്തിയേറിയതാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com