ഫ്‌ളോറന്‍സ് കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് ലൈവ് റിപ്പോര്‍ട്ടിംഗ്; ക്യാമറയ്ക്ക് മുന്നിലൂടെ കൂളായി നടന്ന് പ്രദേശവാസികള്‍, ഓവറാക്കി ചളമാക്കിയെന്ന് ട്വിറ്ററേനിയന്‍സ്  (വീഡിയോ)

റിപ്പോര്‍ട്ടര്‍ നിലയില്ലാതെ ആടിയുലയുമ്പോള്‍ പിന്നിലൂടെ രണ്ട് പേര്‍ സാവധാനത്തില്‍ നടന്ന് നീങ്ങുന്നത് ക്യാമറ ഒപ്പിയെടുത്തതോടെയാണ് ട്വിറ്ററില്‍ ട്രോള്‍ ആരംഭിച്ചത്. 
ഫ്‌ളോറന്‍സ് കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് ലൈവ് റിപ്പോര്‍ട്ടിംഗ്; ക്യാമറയ്ക്ക് മുന്നിലൂടെ കൂളായി നടന്ന് പ്രദേശവാസികള്‍, ഓവറാക്കി ചളമാക്കിയെന്ന് ട്വിറ്ററേനിയന്‍സ്  (വീഡിയോ)

ന്യൂയോര്‍ക്ക്: ഫ്‌ളോറന്‍സ് കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് വീഴാന്‍ പോകുന്നതായി അഭിനയിച്ച റിപ്പോര്‍ട്ടറെ ട്രോളി ട്വിറ്ററേനിയന്‍സ്. ആളെ മറിച്ചിടാന്‍ പോകുന്ന കാറ്റാണിതെന്ന് പറഞ്ഞ് നില്‍ക്കാന്‍ കഷ്ടപ്പെടുന്നത് പോലെയായിരുന്നു  വെതര്‍ ചാനല്‍ റിപ്പോര്‍ട്ടറായ മൈക്ക് സിഡലാന്റെ റിപ്പോര്‍ട്ടിംഗ്. റിപ്പോര്‍ട്ടര്‍ നിലയില്ലാതെ ആടിയുലയുമ്പോള്‍ പിന്നിലൂടെ രണ്ട് പേര്‍ സാവധാനത്തില്‍ നടന്ന് നീങ്ങുന്നത് ക്യാമറ ഒപ്പിയെടുത്തതോടെയാണ് ട്വിറ്ററില്‍ ട്രോള്‍ ആരംഭിച്ചത്. 

അഭിനയം നല്ല രീതിയില്‍ പൊളിഞ്ഞതോടെ കാലാവസ്ഥാ റിപ്പോര്‍ട്ടിംഗില്‍ സ്‌പെഷ്യലൈസ് ചെയ്ത സിഡലാന്‍ നാണംകെട്ടിരിക്കുകയാണ്. വീഡിയോ വൈറലായതോടെ മികച്ച അഭിനയത്തിനുള്ള ഓസ്‌കാര്‍ സിഡലാന് എന്ന ട്വീറ്റുമായി ട്വിറ്ററില്‍ പൊങ്കാല ആരംഭിക്കുകയായിരുന്നു. 

സിഡലാന്‍ എതിര്‍ദിശയിലേക്കാണ് വീഴാന്‍ പോകുന്നതെന്ന് വരെ ചിലര്‍ കണ്ടുപിടിച്ചു. വാര്‍ത്തകളില്‍ അതിനാടകീയത കൊണ്ടുവരുന്നതിന് ഇനിയെങ്കിലും തടയിടണമെന്ന് ഉപദേശിക്കാനും ചിലര്‍ മറന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com