നടി ഫാൻ ബിംഗ്ബിംഗിനെ കാണാനില്ല; അവസാനമെത്തിയത് കാൻ ഫിലിം ഫെസ്റ്റിവലിന് 

ഏറ്റവും കൂടുതൽ സമ്പത്തുള്ള ചൈനീസ് താരങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ള ബിംഗ്ബിം​ഗ് ചൈനീസ് സമൂഹ മാധ്യമമായ വെയ്ബോയിൽ 62 ലക്ഷം ഫോളോവേഴ്സുള്ള താരമാണ്
നടി ഫാൻ ബിംഗ്ബിംഗിനെ കാണാനില്ല; അവസാനമെത്തിയത് കാൻ ഫിലിം ഫെസ്റ്റിവലിന് 

ബെയ്ജിംഗ്: ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ചൈനീസ് നടി ഫാൻ ബിംഗ്ബിംഗിനെ രണ്ട് മാസമായി കാണാനില്ല. കഴിഞ്ഞ അഞ്ച് വർഷമായി ഏറ്റവും കൂടുതൽ സമ്പത്തുള്ള ചൈനീസ് താരങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ള ബിംഗ്ബിം​ഗ് ചൈനീസ് സമൂഹ മാധ്യമമായ വെയ്ബോയിൽ 62 ലക്ഷം ഫോളോവേഴ്സുള്ള താരമാണ്. 

മെയിൽ നടന്ന കാൻ ഫിലിം ഫെസ്റ്റിവലിന് ശേഷം രണ്ട് മാസമായി ബിംഗ്ബിംഗ് പൊതുവേദികളിലെത്തിയിട്ടില്ല. വെയ്ബോയിൽ നടി അവസാനമായി പങ്കുവച്ചത് ടിബറ്റിലെ കുട്ടികളുടെ ആശുപത്രി സന്ദർശിച്ചതിന്‍റെ ചിത്രമാണ്. ജൂലൈയിലായിരുന്നു താരത്തിന്റെ ഈ പോസ്റ്റ്. 

താരം സർക്കാർ തടങ്കലിലാണെന്ന് വാർത്ത നൽകിയ ചൈനീസ് പത്രം സെക്യൂരിറ്റീസ് ഡെയിലി മണിക്കൂറുകൾക്കുള്ളിൽ വാർത്ത പിൻവലിച്ചു. നികുതിയുമായി ബന്ധപ്പെട്ട് ഫാനും സർക്കാരും തമ്മിൽ തർക്കം നിലനിന്നിരുന്നു. പിന്നാലെ ചലച്ചിത്ര താരങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം അളക്കുന്ന സോഷ്യൽ റെസ്പോണ്‍സിബിലിറ്റി റിപ്പോർട്ടിൽ ബിംഗ്ബിംഗിനെതിരെ സർക്കാർ കടുത്ത വിമ‍ർശനവും ഉന്നയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com