ഉംറയ്‌ക്കെത്തുന്നവര്‍ക്ക് ഇനി സൗദിയിലെ മറ്റ് നഗരങ്ങളിലും സന്ദര്‍ശനം നടത്താം

ഉംറയ്ക്കായി സൗദി അറേബ്യയിലെത്തുന്ന വിദേശീയരായ തീര്‍ത്ഥാടകര്‍ക്ക് ഇനി സൗദിയിലെ ഏത് നഗരവും സന്ദര്‍ശിക്കാം
ഉംറയ്‌ക്കെത്തുന്നവര്‍ക്ക് ഇനി സൗദിയിലെ മറ്റ് നഗരങ്ങളിലും സന്ദര്‍ശനം നടത്താം

റിയാദ്: ഉംറയ്ക്കായി സൗദി അറേബ്യയിലെത്തുന്ന വിദേശീയരായ തീര്‍ത്ഥാടകര്‍ക്ക് ഇനി സൗദിയിലെ ഏത് നഗരവും സന്ദര്‍ശിക്കാം. ഉംറയ്ക്കായി എത്തുന്നവര്‍ക്ക് 30 ദിവസത്തെ വിസയാണ് നല്‍കുന്നത്. ഈ വിസ ഉപയോഗിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് സൗദിയിലെത്തുന്നവര്‍ക്കാണ് സൗകര്യം. 

അതേസമയം ഇത്തരം വിസയില്‍ എത്തുന്നവര്‍ ആദ്യ പതിനഞ്ച് ദിവസം നിര്‍ബന്ധമായും മക്ക, മദീന പള്ളികളിലെ ചടങ്ങുകളില്‍ പങ്കെടുക്കണം. ശേഷമുള്ള 15 ദിവസത്തെ വിസ കാലാവധിക്കിടയിലാണ് രാജ്യത്തെ മറ്റ് നഗരങ്ങള്‍ സന്ദര്‍ശിക്കാനുള്ള അനുമതി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ അസീസ് വസ്സന്‍ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച മാത്രം 1000ത്തോളം സന്ദര്‍ശകരാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് സൗദിയിലെത്തിയത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 25,000 വിസകളാണ് അനുവദിച്ചതെന്നും അധികൃതര്‍ പറഞ്ഞു. 

ടൂറിസം വളര്‍ച്ച ലക്ഷ്യമിട്ടാണ് സൗദിയുടെ പുതിയ തീരുമാനം. രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ ഉണര്‍വുണ്ടാക്കാന്‍ തീരുമാനം ഗുണകരമാകുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com