വെള്ളപ്പൊക്കത്തില്‍ പ്രാണനു വേണ്ടി കരഞ്ഞ് കൂട്ടിലടയ്ക്കപ്പെട്ട നായകള്‍; സോഷ്യല്‍ മീഡിയയില്‍ വേദനിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു

കഴിത്തൊപ്പം വെള്ളമെത്തിയതിനെത്തുടര്‍ന്ന് പിന്‍കാലുകളില്‍ കുത്തി തല വെള്ളത്തിനുമുകളിലേക്ക് ഉയര്‍ത്തിപിടിച്ച് നില്‍ക്കുകയായിരുന്നു അവ
വെള്ളപ്പൊക്കത്തില്‍ പ്രാണനു വേണ്ടി കരഞ്ഞ് കൂട്ടിലടയ്ക്കപ്പെട്ട നായകള്‍; സോഷ്യല്‍ മീഡിയയില്‍ വേദനിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു

ഫ്‌ലോറന്‍സ് ചുഴലിക്കാറ്റും പ്രളയവും ഏറ്റവുമധികം നാശം വിതച്ച നോര്‍ത്ത് കാരോലൈനയില്‍ കഴുത്തൊപ്പം വെള്ളത്തില്‍ നിന്ന് രക്ഷപ്പെടുന്ന ആറ് നായ്ക്കളുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് മുന്‍കരുതലെടുക്കാന്‍ നിര്‍ദ്ദേശം ലഭിച്ചപ്പോള്‍ ഉടമസ്ഥര്‍ വീട്ടില്‍ നിന്ന് മാറിയതോടെ കൂട്ടില്‍ ഒറ്റപ്പെടുകയായിരുന്നു നായ്ക്കള്‍. അടച്ചിട്ട കൂടിനുള്ളില്‍ വെള്ളം അടിക്കടി ഉയരുമ്പോഴും രക്ഷപെടാന്‍ മാര്‍ഗ്ഗമില്ലാതെ പേടിച്ചരണ്ടിരിക്കുകയായിരുന്നു അവ. രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് അവയെ കൂട് തുറന്ന് പുറത്തിറക്കുമ്പോള്‍ പരിഭ്രാന്തമായ മുഖമായിരുന്നു ആറ് നായ്ക്കള്‍ക്കും. 

കഴിത്തൊപ്പം വെള്ളമെത്തിയതിനെത്തുടര്‍ന്ന് പിന്‍കാലുകളില്‍ കുത്തി തല വെള്ളത്തിനുമുകളിലേക്ക് ഉയര്‍ത്തിപിടിച്ച് നില്‍ക്കുകയായിരുന്നു അവ. നായ്ക്കള്‍ തണുത്തുവിറച്ചിരിക്കുകയായിരുന്നെന്നും വിശന്നുവലഞ്ഞിരുന്ന അവയുടെ മുഖത്ത് തങ്ങളെ കണ്ടപ്പോള്‍ വലിയ സന്തോഷമാണ് ഉണ്ടായതെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. 

സമീപത്തുള്ള പള്ളിയില്‍ കുറച്ചാളുകള്‍ ഒറ്റപ്പെട്ടതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അവരെ രക്ഷപ്പെടുത്താനെത്തിയ സംഘമാണ് നായ്ക്കള്‍ കുരയ്ക്കുന്നത് കേട്ടത്. അവയ്ക്കരികിലേക്കെത്താന്‍ പ്രയാസമായിരുന്നെങ്കിലും സമയം പാഴാക്കിയാല്‍ നായ്ക്കളുടെ അവസ്ഥ ദുഷ്‌കരമായിരിക്കുമെന്ന് മനസിലാക്കിയതിനെത്തുടര്‍ന്ന് വേഗം മോചിപ്പിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തകസംഘത്തിനൊപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ചചെയ്യുന്നത്. 'വളരെ കുറച്ച് സമയം മാത്രം അവശേഷിക്കുമ്പോഴാണ് ഞങ്ങള്‍ ഇവയെ രക്ഷിക്കുന്നത്. ദയവായി നിങ്ങളുടെ വളര്‍ത്തുമൃഗങ്ങളെയും ഒപ്പം കൂട്ടൂ'', എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com