'മെക്‌സിക്കന്‍ അതിര്‍ത്തിയെക്കാള്‍ എത്ര ചെറുതാണ് സഹാറ'; മരുഭൂമിയില്‍ മതില്‍ പണിയാന്‍ ട്രംപ് ഉപദേശിച്ചെന്ന് സ്‌പെയിന്‍

954 മൈലാണ്  യുഎസ് - മെക്‌സികോ അതിര്‍ത്തിയുടെ നീളം. സഹാറയ്ക്കാവട്ടെ 3000 മൈല്‍ നീളവുമുണ്ട്!
'മെക്‌സിക്കന്‍ അതിര്‍ത്തിയെക്കാള്‍ എത്ര ചെറുതാണ് സഹാറ'; മരുഭൂമിയില്‍ മതില്‍ പണിയാന്‍ ട്രംപ് ഉപദേശിച്ചെന്ന് സ്‌പെയിന്‍

യൂറോപ്പിലെ കുടിയേറ്റ പ്രശ്‌നം പരിഹരിക്കുന്നതിന് സഹാറ മരുഭൂമിക്ക് ചുറ്റും മതില് നിര്‍മ്മിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപദേശിച്ചുവെന്ന് സ്‌പെയിന്‍.സ്‌പെയിനിന്റെ വിദേശകാര്യ മന്ത്രിയോടായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ ഉപദേശം. യൂറോപ്യന്‍ പാര്‍ലമെന്റിന്റെ മുന്‍ പ്രസിഡന്റ് കൂടിയായിരുന്ന താന്‍ ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ലെന്നും  ജോസഫ് ബോറല്‍ വെളിപ്പെടുത്തി.ജൂണ്‍ മാസമായിരുന്നു സ്‌പെയിന്‍ വിദേശകാര്യമന്ത്രി യുഎസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്. 

മെക്‌സിക്കോയുമായി യുഎസ് പങ്കിടുത്ത അതിര്‍ത്തിയുടെ അത്രയും നീളം സഹാറയ്ക്കുണ്ടാവില്ലെന്നും ട്രംപ് പറഞ്ഞുവെന്നും ജോസഫ് ബോറല്‍ പറഞ്ഞു. 1954 മൈലാണ്  യുഎസ് - മെക്‌സികോ അതിര്‍ത്തിയുടെ നീളം. സഹാറയ്ക്കാവട്ടെ 3000 മൈല്‍ നീളവുമുണ്ട്! പരന്ന് കിടക്കുന്ന സഹാറ മരുഭൂമിക്ക് മേല്‍ സ്‌പെയിന് പരമാധികാരം ഇല്ലെന്നതാണ് മറ്റൊരു വസ്തുത. 

വടക്കേ ആഫ്രിക്കന്‍ തീരത്തുള്ള സ്യൂട്ടയും മെലിലയെയും മൊറോക്കോയില്‍ നിന്ന് തിരിച്ചിരിക്കുന്ന ഭാഗമാണ് സ്‌പെയിന് ഇവിടെയുള്ളത്. ആഫ്രിക്കയില്‍ നിന്നും കുടിയേറ്റക്കാര്‍ മെച്ചപ്പെട്ട ജീവിതം തേടി യൂറോപ്പിലെത്തുന്നതിന് പലപ്പോഴും ഈ വഴി തിരഞ്ഞെടുക്കാറുണ്ട്.  ഈ ജനുവരി മുതല്‍ ഇതുവരെ 35,000 കുടിയേറ്റക്കാരാണ് സ്‌പെയിനില്‍ എത്തിയിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com