സുരക്ഷാവേലി ചാടിക്കടന്ന് വിമാനത്തില്‍ കയറി, സ്റ്റാര്‍ട്ട് ചെയ്യാനായില്ല; വിമാനം തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച വിദ്യാര്‍ഥി പിടിയില്‍

വൈഫൈ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള അറ്റകുറ്റപണികള്‍ക്കായി വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനമാണ് തട്ടികൊണ്ടുപോകാന്‍ ശ്രമം നടന്നത്
സുരക്ഷാവേലി ചാടിക്കടന്ന് വിമാനത്തില്‍ കയറി, സ്റ്റാര്‍ട്ട് ചെയ്യാനായില്ല; വിമാനം തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച വിദ്യാര്‍ഥി പിടിയില്‍

ഒര്‍ലാന്‍ഡോ: യാത്രാവിമാനം തട്ടികൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥി പിടിയില്‍. 22കാരനായ നിഷാല്‍ സങ്കത് ആണ് പിടിയിലായത്. സുരക്ഷാവേലി ചാടിക്കടന്ന് വിമാനത്തില്‍ കടക്കാന്‍ യുവാവിന് കഴിഞ്ഞെങ്കിലും ഉടന്‍തന്നെ പിടികൂടുകയായിരുന്നെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. വിമാനത്തില്‍ പ്രവേശിച്ചെങ്കിലും വിമാനം ചലിപ്പിക്കാനായില്ലെന്ന് അവര്‍ പറഞ്ഞു. ഫ്‌ലോറിഡയിലെ ഒര്‍ലാന്‍ഡോ വിമാനത്താവളത്തിലാണ് സംഭവം.

ഫ്‌ലോറിഡ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥിയായ നിഷാലിന് പൈലറ്റ് ലൈസന്‍സ് ലഭിച്ചിരുന്നെങ്കിലും വിമാനം പറത്താന്‍ യോഗ്യത നേടിയിരുന്നില്ല. വൈഫൈ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള അറ്റകുറ്റപണികള്‍ക്കായി വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനമാണ് തട്ടികൊണ്ടുപോകാന്‍ ശ്രമം നടന്നത്. 

ഈ സംഭവത്തിന് ഏതെങ്കിലും തരത്തിലുള്ള ഭീകരപ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് മെല്‍ബണ്‍ പൊലീസ് മേധാവി പറഞ്ഞു.യുവാവിന്റെ ലക്ഷ്യം എന്താണെന്നത് അവ്യക്തമാണെന്നും ഇയാളുടെപക്കല്‍ നിന്ന് ആയുധങ്ങളോ മറ്റ് സ്‌പോടകവസ്തുക്കളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു. നിഷാല്‍ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായും പരിശോധനയില്‍ തെളിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com