സ്‌ട്രോബറിക്കുള്ളില്‍ നിന്ന് കിട്ടുന്നത് സൂചിയും പിന്നുകളും; പരിഭ്രാന്തിക്കിടയില്‍ സൂചിക്ക് നിരോധനം ഏര്‍പ്പെടുത്തി സൂപ്പര്‍മാര്‍ക്കറ്റ്

ഈ മാസം ആദ്യം മുതല്‍ ക്വീന്‍സ് ലാന്‍ഡ് സ്റ്റേറ്റിലാണ് പഴങ്ങളില്‍ നിന്ന് മൂര്‍ച്ചയുള്ള വസ്തുക്കള്‍ കണ്ടെത്തി തുടങ്ങുന്നത്
സ്‌ട്രോബറിക്കുള്ളില്‍ നിന്ന് കിട്ടുന്നത് സൂചിയും പിന്നുകളും; പരിഭ്രാന്തിക്കിടയില്‍ സൂചിക്ക് നിരോധനം ഏര്‍പ്പെടുത്തി സൂപ്പര്‍മാര്‍ക്കറ്റ്


സിഡ്‌നി; സ്‌ട്രോബറിയില്‍ നിന്നും മറ്റ് പഴങ്ങളില്‍ നിന്നും മൂര്‍ച്ചയുള്ള വസ്തുക്കള്‍ കണ്ടെത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതോടെ തയ്യല്‍ സൂചിക്ക് നിരോധനം ഏര്‍പ്പെടുത്തി ഓസ്‌ട്രേലിയയിലെ പ്രധാന സൂപ്പര്‍മാര്‍ക്കറ്റ്. പഴങ്ങള്‍ക്കുള്ളില്‍ നിന്ന് സൂചിയും പിന്നുകളും കണ്ടെത്തിയെന്ന് പറഞ്ഞ് 100 ല്‍ അധികം റിപ്പോര്‍ട്ടുകളാണ് പൊലീസിന് ലഭിക്കുന്നത്. ഇത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. ഈ മാസം ആദ്യം മുതല്‍ ക്വീന്‍സ് ലാന്‍ഡ് സ്റ്റേറ്റിലാണ് പഴങ്ങളില്‍ നിന്ന് മൂര്‍ച്ചയുള്ള വസ്തുക്കള്‍ കണ്ടെത്തി തുടങ്ങുന്നത്. 

ആദ്യം എല്ലാവരും സോഷ്യല്‍ മീഡിയയിലെ തമാശയായിട്ടാണ് ഇതിനെ കണ്ടത്. എന്നാല്‍ അവസാനം പറ്റിക്കല്‍ പരിപാടിയുമായി നടക്കുന്ന രണ്ട് കൗമാരക്കാരെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ഗൗരവം പുറത്തുവരുന്നത്. രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റായ വൂള്‍വര്‍ത്ത്‌സ് ആണ് സൂചിക്ക് നിരോധനം കൊണ്ടുവന്നത്. താത്കാലികമായി സൂപ്പര്‍മാര്‍ക്കറ്റില്‍ സൂചി വില്‍പ്പനയ്ക്ക് വെക്കില്ല എന്നാണ് ഇവര്‍ വ്യക്തമാക്കിയത്. യഥാര്‍ത്ഥ പ്രതിയെ കണ്ടുപിടിക്കാന്‍ പൊലീസിന് കഴിയാത്ത സാഹചര്യത്തിലാണ് നടപടി. തങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് മുഖ്യ പ്രാധാന്യം കൊടുക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. 

പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇതിനെക്കുറിച്ച് തുറന്ന് പ്രതികരിക്കാന്‍ തുടങ്ങിയതോടെ കഴിഞ്ഞ കുറച്ചു ദിവസമാണ് വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. ദേശീയ അന്തര്‍ദേശിയ തലത്തില്‍ ഇത് ചര്‍ച്ചയായിക്കഴിഞ്ഞു. പഴങ്ങളില്‍ സൂചികയറ്റിവെക്കുന്നവര്‍ക്ക് 10 മുതല്‍ 15 വരെ തടവിന് ശിക്ഷിക്കാനായി പുതിയ നിയമം വരെ സര്‍ക്കാര്‍ പുറത്തിറക്കി കഴിഞ്ഞു. കര്‍ഷകര്‍ക്ക് പിന്തുണ അറിയിക്കുന്നതിനായി സ്‌ട്രോബറി മുറിച്ചും അത് കഴിച്ചും രാഷ്ട്രീയക്കാര്‍ രംഗത്തുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com