റഫേല്‍ ഇടപാട്; പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു, ഇന്ത്യ തന്ന പങ്കാളിയെ സ്വീകരിക്കുകയായിരുന്നുവെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദ്

വിമാനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക മാത്രമാണ് ഫ്രഞ്ച് സര്‍ക്കാര്‍ ചെയ്തതെന്നും ഇന്ത്യന്‍ വ്യവസായ സ്ഥാപനത്തെ നിയമിച്ചതില്‍ ഫ്രാന്‍സിന് യാതൊരു പങ്കുമില്ലെന്ന് ഒലാന്ദിന്റെ ഓഫീസാണ് വീണ്ടും വ്യക്തമാക്കി
റഫേല്‍ ഇടപാട്; പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു, ഇന്ത്യ തന്ന പങ്കാളിയെ സ്വീകരിക്കുകയായിരുന്നുവെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദ്

ന്യൂഡല്‍ഹി: വിവാദമായ റഫേല്‍ വിമാന ഇടപാടില്‍ റിലയന്‍സിനെ നിര്‍ദ്ദേശിച്ചത് ഇന്ത്യന്‍ സര്‍ക്കാരാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദ്. വിമാനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക മാത്രമാണ് ഫ്രഞ്ച് സര്‍ക്കാര്‍ ചെയ്തതെന്നും ഇന്ത്യന്‍ വ്യവസായ സ്ഥാപനത്തെ നിയമിച്ചതില്‍ ഫ്രാന്‍സിന് യാതൊരു പങ്കുമില്ലെന്ന് ഒലാന്ദിന്റെ ഓഫീസാണ് വീണ്ടും വ്യക്തമാക്കിയിരിക്കുന്നത്. 

ഇന്ത്യന്‍ സര്‍ക്കാര്‍ അനില്‍ അംബാനി ഗ്രൂപ്പിന് വേണ്ടി വാദിച്ചിരുന്നുവെന്നും ഇന്ത്യ തന്ന പങ്കാളിയെ സ്വീകരിക്കുകയല്ലാതെ മറ്റ്  മാര്‍ഗ്ഗമുണ്ടായിരുന്നില്ലെന്നും ഒലാന്ദ് പറഞ്ഞതായാണ് ഫ്രഞ്ച് മാസികയായ മീഡിയാ പാര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നത്. 

മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ വിവാദമായതോടെ കമ്പനി സ്വയം റിലയന്‍സിനെ തിരഞ്ഞെടുത്തതാണ് എന്നും, ഇന്ത്യന്‍ സര്‍ക്കാരിന്റെ 'മേക്ക് ഇന്‍ ഇന്ത്യ' പ്രൊജക്ടിന്റെ ഭാഗമായി ആണ് ഇത്തരമൊരു തിരഞ്ഞെടുപ്പ് നടത്തിയതെന്നും ദസോ ഏവിയേഷന്‍ പ്രസ്താവനയിറക്കി. രണ്ട് കമ്പനികള്‍ തമ്മിലുള്ള കാര്യമായിരുന്നു ഇതെന്നും സര്‍ക്കാരുകള്‍ ഇതില്‍ ഇടപെട്ടിട്ടില്ലെന്നും ദസോ വ്യക്തമാക്കിയതോടെ വിവാദം വീണ്ടും സജീവമാകുകയാണ്. രാജ്യത്തിന്റെ പ്രതിരോധ കാര്യങ്ങള്‍ തീരുമാനിക്കുന്ന സുപ്രധാന കരാറില്‍ രണ്ട് സ്വകാര്യ കമ്പനികള്‍ എങ്ങനെയാണ്  തീരുമാനം കൈക്കൊണ്ടതെന്ന വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. അതേസമയം റഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ആവര്‍ത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com