കാമറ ഓൺ ആയത് അറിഞ്ഞില്ല ; നടുവിരൽ ഉയർത്തിയുള്ള അവതാരകന്റെ ആം​ഗ്യവിക്ഷേപം വിവാദത്തിൽ ( വീഡിയോ )

മാധ്യമപ്രവർത്തകൻ സയിദ് റാസാ മെഹ്‍ദിയാണ്  വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്
കാമറ ഓൺ ആയത് അറിഞ്ഞില്ല ; നടുവിരൽ ഉയർത്തിയുള്ള അവതാരകന്റെ ആം​ഗ്യവിക്ഷേപം വിവാദത്തിൽ ( വീഡിയോ )

ഇസ്ലാമാബാദ് :  ഏഷ്യാ കപ്പ് ക്രിക്കറ്റുമായി ബന്ധപ്പെട്ട ലൈവ് ചർച്ചക്കിടെ വാർത്താ അവതാരകൻ നടുവിരൽ ഉയർത്തിക്കാണിച്ചത് വിവാദമാകുന്നു. പാകിസ്ഥാൻ ചാനലായ സമാ ടിവിയുടെ ചർച്ചക്കിടെയാണ് അവതാരകൻ അശ്ലീല ചേഷ്ഠ കാണിച്ചത്. മാധ്യമപ്രവർത്തകൻ സയിദ് റാസാ മെഹ്‍ദിയാണ്  ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

യുഎഇയിൽ നടക്കുന്ന ഏഷ്യാകപ്പിലെ പാകിസ്ഥാൻ - അഫ്ഗാൻ പോരാട്ടത്തിന് മുന്നോടിയായാണ് പാക് ചാനൽ ചർച്ച സംഘടിപ്പിച്ചത്. പാക് താരങ്ങളെ പുകഴ്ത്തിയായിരുന്നു ചർച്ചയിൽ ഉടനീളം അവതാരകൻ സംസാരിച്ചത്. 

ചർച്ചയുടെ ബ്രേക്കിനിടെയാണ് അവതാരകന്റെ പ്രകടനം. ക്യാമറ ഓൺചെയ്തത് അറിയാതെ അവതാരകൻ കാണിച്ച ആം​ഗ്യം ലൈവായി ടിവിയിൽ തെളിയുകയായിരുന്നു.  ലൈവ് ആണെന്ന്  അറിഞ്ഞതോടെ അവതാരകർ പെട്ടെന്ന് ചർച്ചയിലേക്ക് കടക്കുകയും ചെയ്തു. 

ആർഐപി ജേർണലിസം എന്നു പറഞ്ഞാണ് മെഹ്‌ദി വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. അവതാരകന്റെ പ്രവൃത്തിയെ വിമർശിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com