മലയാള നാടിനെ സഹായിക്കാന്‍ 'പ്രളയപുസ്തകങ്ങള്‍'; നാടകവുമായി സൗദിയിലെ പ്രവാസികള്‍

ദുരിത ബാധിതരെ സഹായിക്കാന്‍ നാടകവുമായി രംഗത്തെത്തിയിരിക്കുകയാണ് സൗദി അറേബ്യയിലെ റിയാദ് നാടകവേദി ആന്റ് ചില്‍ഡ്രന്‍സ് തീയേറ്റര്‍
മലയാള നാടിനെ സഹായിക്കാന്‍ 'പ്രളയപുസ്തകങ്ങള്‍'; നാടകവുമായി സൗദിയിലെ പ്രവാസികള്‍

പ്രളയം തകര്‍ത്ത മലയാളനാടിനെ കരകയറ്റാന്‍ ലോകമമ്പാടുമുള്ള മലയാളികള്‍ ഒന്നിച്ച് പരിശ്രമിക്കുകയാണ്. ദുരിത ബാധിതരെ സഹായിക്കാന്‍ നാടകവുമായി രംഗത്തെത്തിയിരിക്കുകയാണ് സൗദി അറേബ്യയിലെ റിയാദ് നാടകവേദി ആന്റ് ചില്‍ഡ്രന്‍സ് തീയേറ്റര്‍. 'പ്രളയകാലം' എന്ന ശീര്‍ഷകത്തില്‍ ആരംഭിച്ച തുടര്‍ പരിപാടികളുടെ പ്രഥമ പരിപാടിയായി 'പ്രളയപുസ്തകങ്ങള്‍' എന്ന ലഘു നാടകം റിയാദില്‍ സെപ്റ്റംബര്‍ 21ന് അവതരിപ്പിച്ചു. 

പ്രളയത്തില്‍ പുസ്തകങ്ങളും, യൂണിഫോമും, മറ്റെല്ലാ പഠനോപകരണങ്ങളും, വീടും  നഷ്ടപ്പെട്ട സെയിന്‍ എന്ന കുട്ടിയുടെ കഥ പറഞ്ഞ നാടകം സ്‌നേഹത്തിന്റെയും, പരസ്പര സഹായത്തിന്റെയും, ദയാ വായ്പ്പിന്റെയും മൂല്യം വിലമതിക്കാനാവാത്തതെന്ന സന്ദേശം പ്രദാനം ചെയ്യുന്നതായിരുന്നു. 

റിയാദിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളായ  അബ്ദുള്ള സെഹിന്‍, അബിന്‍ഷാന്‍ അബ്ദുള്ള, റിദ നൗഫല്‍, നബ്ഹാന്‍ നൗഫല്‍, നഷ്വാന്‍ നൗഫല്‍, മഹ്‌റിന്‍ മന്‍സൂര്‍, മഹാ മന്‍സൂര്‍, ഫാത്തിമ ഹയാം എന്നിവരായിരുന്നു നാടകത്തില്‍ വേഷമിട്ടത്.  ദീപക് കലാനി രചനയും, സംവിധാനവും, നൗഫല്‍ ചെറിയമ്പാടന്‍ സാങ്കേതിക സഹായവും നിര്‍വ്വഹിച്ചു. നാടകവേദി കുടുബസംഗമത്തോടനുബന്ധിച്ചാണ് പരിപാടികള്‍ക്ക് സംഘടിപ്പിക്കപ്പെട്ടത്. നിഹാന്‍ ഹാഷിക് മിമിക്രിയും,  അബ്ദുള്ള സെഹിന്‍, അമിത നാരായണന്‍ കുട്ടി എന്നിവര്‍ ഗാനങ്ങളും ആലപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com