ആ കപ്പൽ ഇന്ത്യയിൽ നിന്ന് പോയത് ; 400 വർഷം മുമ്പ് കാണാതായ കപ്പൽ കണ്ടെത്തി, ദശാബ്ദത്തിലെ കണ്ടെത്തലെന്ന് ​ഗവേഷകർ

400 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തു
ആ കപ്പൽ ഇന്ത്യയിൽ നിന്ന് പോയത് ; 400 വർഷം മുമ്പ് കാണാതായ കപ്പൽ കണ്ടെത്തി, ദശാബ്ദത്തിലെ കണ്ടെത്തലെന്ന് ​ഗവേഷകർ

ലി​സ്ബോ​ണ്‍:  400 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തു. പോ​ര്‍​ച്ചു​ഗ​ലിലെ ലി​സ്ബ​ണി​ന് സ​മീ​പ​മു​ള്ള ക​സ്ക​യാ​സി​ല്‍ നി​ന്നാ​ണ് ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. 40 അ​ടി നീ​ള​ത്തി​ല്‍ ക​പ്പ​ലി​ന്‍റെ അ​ടി​വ​ശ​വും മ​റ്റു​മാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ നി​ന്ന് ച​ര​ക്കു​ക​ളു​മാ​യി വ​രു​ന്ന​തി​നി​ടെ ക​പ്പ​ല്‍ ത​ക​രു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വിലയിരുത്തപ്പെടുന്നത്. 

പോ​ര്‍​ച്ചു​ഗീ​സ് നേ​വി​യും ലി​സ്ബോ​ണി​ലെ നോ​വ സ​ര്‍​വ​ക​ലാ​ശാ​ല​യും ചേ​ര്‍​ന്നു ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തിയത്.  1575-1625 കാ​ല​ത്ത് നി​ര്‍​മി​ച്ച​താ​ണ് ക​പ്പ​ല്‍. സമുദ്രോപരിതലത്തില്‍ നിന്ന് 12 മീറ്റര്‍ താഴ്ചയിലുള്ള കപ്പലിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് സുഗന്ധവ്യഞ്ജനങ്ങളുടെ അവശിഷ്ടങ്ങള്‍, വെങ്കലത്തില്‍ തീര്‍ത്ത പീരങ്കികള്‍, ചൈനീസ് മണ്‍പാത്രങ്ങള്‍, കക്കയുടെ ഷെല്ലുകള്‍, കോളനിവത്കരണ കാലത്ത് അടിമവ്യാപാരത്തിന് ഉപയോ​ഗിച്ചിരുന്ന കറൻസികൾ തുടങ്ങിയവ  കണ്ടെടുത്തു.

പൈതൃകപരമായി ഈ ദശാബ്ദത്തിലെ കണ്ടെത്തലെന്നാണ് കപ്പല്‍ച്ഛേദത്തെ പുരാവസ്തു ഗവേഷകര്‍ വിലയിരുത്തുന്നത്. പോര്‍ച്ചുഗലിനെ സംബന്ധിച്ചിടത്തോളം എല്ലാ കാലത്തേക്കും പ്രധാനപ്പെട്ട കണ്ടെത്തലാണ് ഇതെന്ന് പ്രൊജക്ട് ഡയറക്ടര്‍ ജോര്‍ജ് ഫ്രീര്‍ വ്യക്തമാക്കി. സ​മു​ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​രാ​വ​സ്തു​ക്ക​ളി​ല്‍ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​വ​ര്‍ സ്ഥ​ല​ത്തെ​ത്തി ക​പ്പ​ലി​ലെ അ​ട​യാ​ള​ങ്ങ​ളും നി​ര്‍​മി​തി​യും സം​ബ​ന്ധി​ച്ച്‌ പ​ഠ​നം ആരംഭിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com