നടുക്കടലില്‍ 49 ദിവസം, കാറ്റത്ത് അഴിഞ്ഞു പോയ മീന്‍ വഞ്ചി 18 കാരനെയും കൊണ്ട് ഒഴുകിയത് 2500 കിലോമീറ്റര്‍ ! ഹോളിവുഡ് ചിത്രത്തെ വെല്ലും ഈ ജീവിതം ( വീഡിയോ)

മീന്‍പിടിക്കുന്നതിനായി വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന കുടില്‍ വഞ്ചിയാണ് ഇന്തോനേഷ്യക്കാരുടെ റോംപോങ്. ഇത്തരം വഞ്ചികളില്‍ മോട്ടോറോ തുഴയോ ഉണ്ടാവില്ല. വിളക്ക് തെളിച്ച് മീനുകളെ ആകര്‍ഷിക്കുന്നതിനായി 
നടുക്കടലില്‍ 49 ദിവസം, കാറ്റത്ത് അഴിഞ്ഞു പോയ മീന്‍ വഞ്ചി 18 കാരനെയും കൊണ്ട് ഒഴുകിയത് 2500 കിലോമീറ്റര്‍ ! ഹോളിവുഡ് ചിത്രത്തെ വെല്ലും ഈ ജീവിതം ( വീഡിയോ)

ജക്കാര്‍ത്ത: ഹോളിവുഡിലെ സൂപ്പര്‍ഹിറ്റ് സിനിമയായിരുന്ന 'ലൈഫ് ഓഫ് പൈ'  യെ വെല്ലുന്ന ജീവിതമാണ് ഇന്തൊനേഷ്യക്കാരന്‍ അല്‍ദി നോവലിന്റെത്. ജൂലൈ മാസം ഇന്തോനേഷ്യയിലെ സുലാവേസി ദ്വീപിനടുത്ത്  തീരത്ത് കെട്ടിയിട്ട മീന്‍വഞ്ചി കയറുപൊട്ടി കടലിലേക്ക് ഒഴുകി നീങ്ങുകയായിരുന്നു. 
ശാന്ത സമുദ്രത്തിലെ ഗുവാം ദ്വീപിനടുത്ത് നിന്ന ഏഴാഴ്ചയ്ക്ക് ശേഷമാണ് അല്‍ദിയെ കണ്ടെത്തിയത്. പത്ത് കപ്പലുകള്‍ സമീപത്ത് കൂടെ പോയെങ്കിലും ആരും രക്ഷിച്ചില്ലെന്നാണ് ഈ പതിനെട്ടുകാരന്‍ പറയുന്നത്. ഒടുവില്‍ ഒരു പനാമ കപ്പലാണ് അല്‍ദിയുടെ ജീവന്‍ രക്ഷിച്ചത്. ആഗസ്റ്റ്  31 ന് ജപ്പാനിലെത്തിയ അല്‍ദിയെ ഇന്തോനേഷ്യയ്ക്ക് കൈമാറുകയായിരുന്നു. 

കയറുപൊട്ടി നടുക്കടലില്‍ അകപ്പെട്ടതോടെ  മീന്‍ പിടിച്ച് വേവിച്ചു കഴിച്ച് അല്‍ദി വിശപ്പടക്കി. ചെറിയ ഗ്യാസടുപ്പിലെ ഇന്ധനം കഴിഞ്ഞതോടെ വഞ്ചിയുടെ ഒരുഭാഗം വെട്ടിപ്പൊളിച്ച് തീ കത്തിച്ചു. കുടിക്കാനുള്ള വെള്ളം വസ്ത്രത്തില്‍ വീഴുന്ന കടലിലെ വെള്ളം പിഴിഞ്ഞാണ് കണ്ടെത്തിയതെന്നും അതിസാഹസികമായ രക്ഷപെടലിന് ശേഷം അല്‍ദി വെളിപ്പെടുത്തി. 

 മീന്‍പിടിക്കുന്നതിനായി വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന കുടില്‍ വഞ്ചിയാണ് ഇന്തോനേഷ്യക്കാരുടെ റോംപോങ്. ഇത്തരം വഞ്ചികളില്‍ മോട്ടോറോ തുഴയോ ഉണ്ടാവില്ല. വിളക്ക് തെളിച്ച് മീനുകളെ ആകര്‍ഷിക്കുന്നതിനായി ഒരാളുണ്ടാവും. ഈ ജോലിയായിരുന്നു അല്‍ദിയുടേത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com