സ്വീഡനിൽ രാഷ്ട്രീയ പ്രതിസന്ധി; ആ​​​ഴ്ച​​​ക​​​ള്‍​​​ക്കു മു​​​ൻപ് അധികാരമേറ്റ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ്റ്റെ​​​ഫാ​​​ന്‍ ലോ​​​ഫ്‌​​​വെ​​​ൻ പുറത്ത്

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ്റ്റെ​​​ഫാ​​​ന്‍ ലോ​​​ഫ്‌​​​വെ​​​ന്നി​​​ന് എ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച അ​​​വി​​​ശ്വാ​​​സ പ്ര​​​മേ​​​യം പാ​​​സാ​​​യി
സ്വീഡനിൽ രാഷ്ട്രീയ പ്രതിസന്ധി; ആ​​​ഴ്ച​​​ക​​​ള്‍​​​ക്കു മു​​​ൻപ് അധികാരമേറ്റ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ്റ്റെ​​​ഫാ​​​ന്‍ ലോ​​​ഫ്‌​​​വെ​​​ൻ പുറത്ത്

സ്റ്റോ​​​ക്ഹോം: സ്വീ​​​ഡ​​​നി​​​ലെ ഇ​​​ട​​​തു​​​പ​​​ക്ഷ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ്റ്റെ​​​ഫാ​​​ന്‍ ലോ​​​ഫ്‌​​​വെ​​​ന്നി​​​ന് എ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച അ​​​വി​​​ശ്വാ​​​സ പ്ര​​​മേ​​​യം പാ​​​സാ​​​യി. ആ​​​ഴ്ച​​​ക​​​ള്‍​​​ക്കു മു​​​ൻപ് മാ​​​ത്രമാണ് സ്റ്റെഫാൻ ലോ​​​ഫ്‌​​​വെ​​​ൻ അ​​​ധി​​​കാ​​​ര​​​മേ​​​റ്റത്. 349 അം​​​ഗ പാ​​​ര്‍​​​ല​​​മെ​​​ന്‍റി​​​ല്‍ ന​​​ട​​​ന്ന വോ​​​ട്ടെ​​​ടു​​​പ്പി​​​ല്‍ സ്റ്റെ​​​ഫാ​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി 142 പേ​​​ര്‍ വോ​​​ട്ടു ചെ​​​യ്തു. 204 പേ​​​ര്‍ എ​​​തി​​​ര്‍​​​ത്തു. പു​​​തി​​​യ സ​​​ര്‍​​​ക്കാ​​​ര്‍ രൂ​​​പീ​​​ക​​​രി​​​ക്കാ​​​ന്‍ ആ​​​ഴ്ച​​​ക​​​ള്‍ എ​​​ടു​​​ക്കും. അതു​​​വ​​​രെ സ്റ്റെ​​​ഫാ​​​ന്‍ കാ​​​വ​​​ല്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി തു​​​ട​​​രും. പു​​​തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ്ഥാ​​​നാ​​​ര്‍​​​ഥി​​​യെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​ന് പാ​​​ര്‍​​​ല​​​മെ​​​ന്‍റി​​​ല്‍ പ്രാ​​​തി​​​നി​​​ധ്യ​​​മു​​​ള്ള എട്ട് ക​​​ക്ഷി​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി സ്പീ​​​ക്ക​​​ര്‍ ആ​​​ന്‍​​​ഡ്രി​​​യാ​​​സ് നോ​​​ര്‍​​​ല​​​ന്‍ വ്യാ​​​ഴാ​​​ഴ്ച മു​​​ത​​​ല്‍ കൂ​​​ടി​​​യാ​​​ലോ​​​ച​​​ന ആ​​​രം​​​ഭി​​​ക്കും.

മോ​​​ഡ​​​റേ​​​റ്റ​​​റു​​​ക​​​ള്‍ ഉ​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​മു​​​ഖ പ്ര​​​തി​​​പ​​​ക്ഷ മു​​​ന്ന​​​ണി കു​​​ടി​​​യേ​​​റ്റ​​​വി​​​രു​​​ദ്ധ സ്വീ​​​ഡ​​​ന്‍ ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ളു​​​ടെ (എ​​​സ്ഡി) ​​​പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​ണ്  സ്റ്റെ​​​ഫാ​​​നെ പു​​​റ​​​ത്താ​​​ക്കി​​​യ​​​ത്. പ്ര​​​തി​​​പ​​​ക്ഷ മു​​​ന്ന​​​ണി​​​ക്കു നേ​​​തൃ​​​ത്വം ന​​​ല്‍​​​കു​​​ന്ന മോ​​​ഡ​​​റേ​​​റ്റ് പാ​​​ര്‍​​​ട്ടി നേ​​​താ​​​വ് ഉ​​​ള്‍​​​ഫ് ക്രി​​​സ്റ്റ​​​ര്‍​​​സ​​​നെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ്ഥാ​​​നാ​​​ര്‍​​​ഥി​​​യാ​​​യി സ്പീ​​​ക്ക​​​ര്‍ നോ​​​ര്‍​​​ല​​​ന്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തേ​​​ക്കു​​​മെന്ന് റിപ്പോർട്ടുകളുണ്ട്. 

അതേസമയം സ​​​ര്‍​​​ക്കാ​​​ര്‍ ഉ​​​ണ്ടാ​​​ക്കാ​​​ന്‍ ക്രി​​​സ്റ്റ​​​ര്‍​​​സ​​​ന്‍ ഏ​​​റെ ബു​​​ദ്ധി​​​മു​​​ട്ടേ​​​ണ്ടി​​​വ​​​രും. 62 സീ​​​റ്റു​​​ള്ള കു​​​ടി​​​യേ​​​റ്റ​​​വി​​​രു​​​ദ്ധ സ്വീ​​​ഡ​​​ന്‍ ഡെ​​​മോ​​​ക്രാ​​​റ്റുകളുമായി സ​​​ഹ​​​ക​​​രി​​​ക്കാ​​​ന്‍ വ​​​ല​​​തു​​​പ​​​ക്ഷ മോ​​​ഡ​​​റേ​​​റ്റു​​​ക​​​ള്‍​​​ക്ക് മ​​​ടി​​​യു​​​ണ്ട്. ഇ​​​ട​​​തു​​​പ​​​ക്ഷ​​​വും എ​​​സ്ഡി​​​യെ എ​​​തി​​​ര്‍​​​ക്കു​​​ന്നുണ്ട്. സ​​​ര്‍​​​ക്കാ​​​ര്‍ രൂ​​​പീ​​​ക​​​ര​​​ണ ​​​ശ്ര​​​മം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടാ​​​ല്‍ പു​​​തി​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് നടക്കാനും സാധ്യത നിലനിൽക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com