test adcheck

ആര്‍എസ്എസ് ആസ്ഥാന സന്ദര്‍ശനത്തിലുടെ വിവാദ നായകനായ മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിക്ക് കോണ്‍ഗ്രസിന്റെ ഇഫ്താര്‍ വിരുന്നില്‍ ക്ഷണമില്ലെന്ന് റിപ്പോര്‍ട്ട്
test adcheck

ന്യൂഡല്‍ഹി:ആര്‍എസ്എസ് ആസ്ഥാന സന്ദര്‍ശനത്തിലുടെ വിവാദ നായകനായ മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിക്ക് കോണ്‍ഗ്രസിന്റെ ഇഫ്താര്‍ വിരുന്നില്‍ ക്ഷണമില്ലെന്ന് റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായി നാഗ്പുരില്‍ സന്ദര്‍ശനം നടത്തിയ
പ്രണബ് മുഖര്‍ജിയുടെ നടപടിയില്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇഫ്താര്‍ വിരുന്നില്‍ നിന്നും പ്രണബ് മുഖര്‍ജിയെ മനപൂര്‍വ്വം ഒഴിവാക്കിയതാണെന്നാണ് സൂചന.

ബുധനാഴ്ചയാണ് കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ സെല്‍ ഇഫ്താര്‍ സംഘടിപ്പിക്കുന്നത്. ബിജെപി വിരുദ്ധ വിശാല സഖ്യം തുന്നിച്ചേര്‍ക്കാന്‍ ലക്ഷ്യമിട്ട് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ സോണിയ ഗാന്ധി അത്താഴവിരുന്ന് സംഘടിപ്പിച്ചിരുന്നു. അന്ന് പങ്കെടുത്തിരുന്നവരെയെല്ലാം ഇഫ്താര്‍ വിരുന്നിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 

പ്രണബ് മുഖര്‍ജിയ്ക്ക് പുറമേ മുന്‍ വൈസ് പ്രസിഡന്റ് ഹമീദ് അന്‍സാരിയും ക്ഷണിതാക്കളുടെ പട്ടികയില്‍ ഇടംപിടിച്ചില്ല. ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളാണ് പട്ടികയില്‍ ഇടംപിടിക്കാതിരുന്ന മറ്റൊരു പ്രമുഖ പേര്. 

എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസ് ക്ഷണക്കത്ത് നല്‍കിയിട്ടുണ്ട്. പ്രമുഖ നേതാക്കള്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്ത പക്ഷം പ്രതിനിധികളെയെങ്കിലും അയക്കണമെന്ന് കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com