ഒതുങ്ങിയ അരക്കെട്ടിനായി ഇവയെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

ഗ്രീന്‍ ടീ, മഞ്ഞള്‍, കൊക്കോ എന്നിവയ്ക്ക് അരക്കെട്ടില്‍ അടിഞ്ഞുകൂടിയിരിക്കുന്ന അമിതമായ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സാധിക്കും
ഒതുങ്ങിയ അരക്കെട്ടിനായി ഇവയെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം
Updated on

തുങ്ങിയ അരക്കെട്ട് എല്ലാ സ്ത്രീകളുടേയും സ്വപ്‌നമാണ്. ഇതിനായി ഏതറ്റം വരെയും പോകാനും അവര്‍ തയാറാകും. എന്നാല്‍ ഇനി അധികം ബുദ്ധിമുട്ടേണ്ട ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തിയാല്‍ മതിയാകും. ഗ്രീന്‍ ടീ, മഞ്ഞള്‍, കൊക്കോ എന്നിവയ്ക്ക് അരക്കെട്ടില്‍ അടിഞ്ഞുകൂടിയിരിക്കുന്ന അമിതമായ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സാധിക്കും. 

ഈ മൂന്ന് ഭക്ഷണത്തിനും നിരവധി ഗുണങ്ങളുണ്ട്. ഗ്രീന്‍ ടീ നാച്ചുറല്‍ അന്റിയോക്‌സിഡന്റും മഞ്ഞള്‍ ആന്റി ഇന്‍ഫ്‌ളെമേറ്ററിയും കൊക്കോ കാര്‍ഡിയോവാസ്‌കുലര്‍ ഗുണങ്ങളുമുള്ളവയാണ്. എന്നാല്‍ ഇതില്‍ ഏറ്റവും ഗുണകരമായത് ഗ്രീന്‍ ടീയാണ്. ഇതില്‍ 7ശതമാനം ആക്റ്റീവ് മോളിക്യൂള്‍ ഇജിസിജിയാണുള്ളത്. എന്നാല്‍ മഞ്ഞളില്‍ ഇത് രണ്ട് ശതമാനവും കൊക്കോയില്‍ 0.5 ശതമാനവുമാണ്. ഗ്രീന്‍ ടീയിലുള്ള പോളിഫിനോള്‍സ് മെറ്റാബോളിസം വര്‍ധിപ്പിക്കുകയും വ്യായാമം ചെയ്യുമ്പോള്‍ കൊഴുപ്പ് ഇല്ലാതാക്കുന്നത് വര്‍ധിപ്പിക്കുകയും ചെയ്യും. മറ്റെന്തിനേക്കാളും എളുപ്പത്തില്‍ ശരീരത്തിലെ കൊഴുപ്പ് കളയാന്‍ ഗ്രീന്‍ ടീക്ക് കളിയും. 

കൊക്കോ കഴിക്കുന്നത് ഹൃദയത്തിനും ബ്രെയ്‌നിനും ഗുണം ചെയ്യും. രോഗങ്ങള്‍ വരുന്നത് തടയാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് സഹായകമാകും. വികാരങ്ങള്‍ നിയന്ത്രിക്കാനും നിങ്ങളുടെ മനോഭാവം മെച്ചപ്പെടുത്താനും കൊക്കോയ്ക്ക് സാധിക്കും. ഡാര്‍ക് ചോക്ലേറ്റില്‍ ഉയര്‍ന്ന അളവില്‍ കൊക്കോ അടങ്ങിയിട്ടുണ്ട്. നിരവധി പോഷകഗുണങ്ങള്‍ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ജൈവിക വിഷം ശരീരത്തില്‍ നിന്ന് നീക്കാനും ഇത് സഹായിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com