നടന്നുകയറാം ആരോഗ്യമുള്ള ജീവിതത്തിലേക്ക്

നടത്തം എന്നാല്‍ ഭാരം വഹിക്കുന്നൊരു വ്യായാമമാണ്. ശരീരത്തിലുള്ള അനാവശ്യ കലോറി കത്തിത്തീരാന്‍ നടത്തം നമ്മെ സഹായിക്കും.
നടന്നുകയറാം ആരോഗ്യമുള്ള ജീവിതത്തിലേക്ക്

സ്ഥിരമായി നടക്കാന്‍ ഡോക്ടര്‍മാരും ഡയറ്റീഷന്‍മാരും എപ്പോഴും നിര്‍ദേശിക്കുന്ന കാര്യമാണ്. ആരോഗ്യത്തെ ഏറെ മെച്ചപ്പെടുത്താന്‍ നടത്തത്തിന് കഴിയുന്നതിനാലാണിത്. നടത്തം എന്നാല്‍ ഭാരം വഹിക്കുന്നൊരു വ്യായാമമാണ്. ശരീരത്തിലുള്ള അനാവശ്യ കലോറി കത്തിത്തീരാന്‍ നടത്തം നമ്മെ സഹായിക്കും.

നിങ്ങള്‍ സ്ഥിരമായി നടക്കുന്നയാളാണെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍, പ്രമേഹം തുടങ്ങിയവയ്ക്കുള്ള അപകടസാധ്യത ഒരു പരിധി വരെ കുറയും. കൂടാതെ എല്ലുകള്‍ക്കും പേശികള്‍ക്കും ശക്തി നല്‍കുകയും ചെയ്യും. നടത്തത്തിലൂടെ നിങ്ങളുടെ മാനസികാവസ്ഥ പോസിറ്റീവാകും എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മാനസികാരോഗ്യം ഏറ്റവും ശ്രദ്ധനല്‍കേണ്ട കാര്യമല്ലേ...

ഏതുതരത്തിലുള്ള ശാരീരിക വ്യായായമങ്ങള്‍ തുടങ്ങുന്നതിനു മുമ്പും ഒരു ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുന്നത് നന്നായിരിക്കും. പൂര്‍ണ ആരോഗ്യമുള്ളവര്‍ക്ക് വ്യായാമങ്ങളുമായി മുന്നോട്ടുപോകാം. എന്നാല്‍, നിങ്ങള്‍ എന്തെങ്കിലും രോഗം മൂലം ബുദ്ധിമുട്ടുന്നുണ്ട് എങ്കിലോ രോഗം ഭേദമായിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ ആണെങ്കിലോ ഡോക്ടറുടെ ഉപദേശം തേടുന്നതായിരിക്കും നല്ലതെന്ന് ആരോഗ്യവിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

ദിവസവും 30 മിനിറ്റ് നേരമൊക്കെ നടക്കുന്നത് നല്ലതായിരിക്കും. എന്നാല്‍ നടത്തം കാലറി കത്തിച്ചു കളയുന്നതിന് സഹായിക്കുമെങ്കിലും ഒരിക്കലും വളരെപ്പെട്ടെന്ന് അത് സ്വന്തമാക്കാന്‍ വേണ്ടി അമിത വേഗത്തില്‍ നടക്കരുത്. ഇനി ഭാരം കുറയാനാണെങ്കില്‍ ദിവസം ഒരു മണിക്കൂര്‍ വീതം ആഴ്ചയില്‍ അഞ്ച് ദിവസം ചടുലമായി നടക്കുന്നത് നല്ലതായിരിക്കുമെന്ന് ആരോഗ്യവിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com