ചതിച്ചത് എന്തിനാണെന്ന് ആലോചിച്ച് തല പുകയ്ക്കുകയാണോ; ഉത്തരം ഇവിടെയുണ്ട്‌

ചതിക്കപ്പെടണമെന്ന് ആരും ആഗ്രഹിക്കില്ല, അതിപ്പോള്‍ കാമുകി ആയാലും ഭാര്യ ആയാലും
ചതിച്ചത് എന്തിനാണെന്ന് ആലോചിച്ച് തല പുകയ്ക്കുകയാണോ; ഉത്തരം ഇവിടെയുണ്ട്‌

ചതിക്കപ്പെടണമെന്ന് ആരും ആഗ്രഹിക്കില്ല, അതിപ്പോള്‍ കാമുകി ആയാലും ഭാര്യ ആയാലും. പക്ഷെ വളരുന്ന റിലേഷന്‍ഷിപ്പുകളുടെ പിന്നില്‍ വഞ്ചനയും ചിലപ്പോള്‍ ഒളിഞ്ഞിരിക്കുന്നുണ്ടാകും. തങ്ങളെ എന്തിനാണ് ഭര്‍ത്താവ്, അല്ലെങ്കില്‍ കാമുകന്‍ വഞ്ചിച്ചതെന്ന് ആലോചിച്ച് ഭാര്യമാരും, കാമുകിമാരും തലപുകയ്ക്കുന്നുമുണ്ടാകും.

അതിന് കാരണം കണ്ടെത്തിയാണ് ഇപ്പോഴൊരു പഠന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. തങ്ങള്‍ തെറ്റ് ചെയ്‌തെന്ന് അറിഞ്ഞാലും ഭാര്യമാര്‍ അത് ക്ഷമിക്കുമെന്ന ചിന്തയാണ് ഭര്‍ത്താക്കന്മാരുടെ ഉള്ളില്‍ കൂടുതലും. ചതിക്കപ്പെട്ടാലും 60 ശതമാനം സ്ത്രീകളും, തങ്ങളുടെ ഭര്‍ത്താവിനോട് ക്ഷമിക്കാന്‍ തയ്യാറാകുമെന്ന് പുറത്തുവരുന്ന പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഭര്‍ത്താക്കന്മാരുടെ കാര്യത്തിലാകട്ടെ 38 ശതമാനം പുരുഷന്മാര്‍ മാത്രമാണ് സ്ത്രീകള്‍ ചെയ്യുന്ന തെറ്റുകള്‍ ക്ഷമിക്കാന്‍ തയ്യാറാകുന്നത്. ഇലിസിറ്റ് എന്‍കൗണ്ടേഴ്‌സാണ് പുരുഷന്മാര്‍ക്കിടയിലും സ്ത്രീകള്‍ക്കിടയിലും സര്‍വേ നടത്തിയത്. 

ഭര്‍ത്താക്കന്മാര്‍ തെറ്റ് ചെയ്താലും അവരെ ശരിയായ വഴിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം സ്ത്രീകളും അവകാശപ്പെട്ടത്. എന്നാല്‍ 20 ശതമാനം പുരുഷന്മാര്‍ മാത്രമാണ് തെറ്റ് ചെയ്ത സ്ത്രീകളെ വീണ്ടും ജീവിതത്തിലേക്ക് സ്വീകരിക്കുമെന്ന് നിലപാടെടുത്തത്.

സ്ത്രീകളുടെ ക്ഷമിക്കാനുള്ള പ്രവണത മുതലെടുത്താന്‍ പുരുഷന്മാര്‍ വീണ്ടും വീണ്ടും തെറ്റുകള്‍ ചെയ്യുന്നതെന്നാണ് സര്‍വേയെ അടിസ്ഥാനമാക്കിയ പഠന റിപ്പോര്‍ട്ടിലെ നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com