സിന്ദൂരമണിയുന്നത് അത്ര സുരക്ഷിതമല്ലെന്ന് ഗവേഷകര്‍

ലെഡിന്റെ ഏറ്റവും മോശം ഘടകമാണ് സിന്ദൂരത്തില്‍ ചേര്‍ത്തിട്ടുള്ളതെന്ന് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ലെഡ് അഡ്മിനിസ്‌ട്രേഷന്‍ കണ്ടെത്തിയിട്ടുണ്ട്. 
സിന്ദൂരമണിയുന്നത് അത്ര സുരക്ഷിതമല്ലെന്ന് ഗവേഷകര്‍

സുരക്ഷിതമല്ലാത്ത ലെഡ് കൊണ്ട് നിര്‍മ്മിക്കുന്ന സിന്ദൂരം വില്‍ക്കുന്നതിന് അമേരിക്കയില്‍ നിയന്ത്രണം. കടുത്ത ചുവന്ന നിറമുള്ള സിന്ദൂരം ഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ വിശ്വാസത്തിന്റെ പേരിലാണ് ഉപയോഗിച്ച് വരുന്നത്. സിന്ദൂരം ഒരു സൗന്ദര്യ വര്‍ധക വസ്തു കൂടിയായും ഇന്ത്യയിലെ സ്ത്രീകള്‍ ഉപയോഗിക്കാറുണ്ട്. 

വിവാഹം കഴിഞ്ഞതിന്റെ അടയാളമായി സ്ത്രീകളും മതപരമായ വിശ്വാസത്തിന്റെ പേരില്‍ സ്ത്രീകളും കുട്ടികളും സിന്ദൂരം ഉപയോഗിക്കാറുണ്ട്. സൗന്ദര്യവര്‍ധക വസ്തുക്കളുടെ പട്ടികയിലും സിന്ദൂരം ഇടം നേടിയിട്ടുണ്ട്. 

സ്ത്രീകള്‍ മുടി പകുത്ത ഭാഗത്ത് കുറേ സിന്ദൂരം അണിയുന്നത് പതിവാണ്. വിവാഹിതയാണെന്ന് വിളിച്ചു പറയുന്ന ചിഹ്നം കൂടിയാണ് സിന്ദൂരം ചാര്‍ത്തല്‍. അവിവാഹിതരും വിധവകളും ഇത്തരത്തില്‍ സിന്ദൂരം ഉപയോഗിക്കാറില്ല. എന്നാല്‍ സിന്ദൂരത്തിന് ഒരുപാട് ദോഷവശങ്ങളുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ലെഡിന്റെ ഏറ്റവും മോശം ഘടകമാണ് സിന്ദൂരത്തില്‍ ചേര്‍ത്തിട്ടുള്ളതെന്ന് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ലെഡ് അഡ്മിനിസ്‌ട്രേഷന്‍ കണ്ടെത്തിയിട്ടുണ്ട്. 

സിന്ദൂരത്തിലടങ്ങിയിരിക്കുന്ന മോശം ലെഡ് കണ്ടന്റ് ഉച്ഛാസ്വത്തിലൂടെയും മറ്റും ആളുകളിലേക്ക് ആഗിരണം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. വളരെ മലീമസമായ ഈ വസ്തു മനുഷ്യര്‍ ശരീരത്തിന്റെ ഏറ്റവും സെന്‍സിറ്റീവായ ഭാഗങ്ങളോട് അടുപ്പിക്കുന്നത് അപകടകരമാണ്. പൊതു ആരോഗ്യ താല്‍പര്യാര്‍ഥമാണ് ഗവേഷകര്‍ ഇതേപ്പറ്റി പഠനം നടത്തിയതെന്ന് ന്യൂ ജേഴ്‌സിയിലെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് കെയറിലെ ഗവേഷകര്‍ സാക്ഷ്യപ്പെടുത്തി.

പരീക്ഷണം നടത്തിയപ്പോള്‍ ഇന്ത്യയില്‍ നിന്ന് ശേഖരിച്ച 83 ശമാനം സിന്ദൂരത്തിലം അമേരിക്കയില്‍ നിന്ന് ശേഖരിച്ച 78 ശതമാനം സിന്ദൂരത്തിലും ഗ്രാമില്‍ കുറഞ്ഞത് ഒരു മൈക്രോഗ്രാം ലെഡ് എങ്കിലുമുണ്ടാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ലെഡിന്റെ ഏറ്റവും മോശം പതിപ്പായതുകൊണ്ട് ഇത് ആരോഗ്യത്തിന് ദോഷ ചെയ്യും. ആറ് വയസില്‍ താഴെയുള്ള കുട്ടികളെയൊന്നും ഇത് തൊടുവിക്കരുതെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

ഇത് കുട്ടികളുടെ ഭൗതിക നിലവാരത്തെ വരെ ദോഷകരമായ രീതിയില്‍ ബാധിക്കാനിടയുണ്ട്. അതുകൊണ്ട് തന്നെ ഇതിന്റെ ഉപയോഗം പെട്ടെന്ന് കുറയ്ക്കാനാണ് ഗവേഷകര്‍ പറയുന്നത്. 2007ല്‍ നടത്തിയ ഗവേഷണത്തിന്റെ ഫലമായി ഗവേഷകര്‍ മുന്‍പ് തന്നെ സിന്ദൂരത്തിന്റെ അപകടത്തെപ്പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നത്. ലെഡ് അടങ്ങിയ കാജല്‍ പോലുള്ള മറ്റ് സൗന്ദര്യവര്‍ധക വസ്തുക്കളെല്ലാം ആമേരിക്കയില്‍ നേരത്തേ തന്നെ നിരോധിച്ചിരുന്നു.

ഇന്ത്യയില്‍ ഇത് സൗന്ദര്യവര്‍ധക വസ്തു എന്നതിലുപരി വിശ്വാസത്തിന്റെ ഭാഗമായാണ് ഉപയോഗിക്കുന്നത്. നോര്‍ത്ത് ഇന്ത്യയിലും മറ്റും ഹിന്ദു വിശ്വാസത്തിലെ പല ആചാരങ്ങള്‍ക്കും സിന്ദൂരം അവിഭാജ്യ ഘടകമാണ്. ആയതിനാല്‍ തന്നെ ഇതിന്റെ ദോഷം വശത്തെപ്പറ്റി ആളുകളെ ബോധ്യപ്പെടുത്തുക എന്നത് ഏറെ ശ്രമകരമായ കാര്യമായിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com