പ്രായമായവരില്‍ രക്തസമ്മര്‍ദ്ദം കുറയുന്നത് മരണത്തിനുള്ള സൂചനയായിരിക്കാം; പഠനറിപ്പോര്‍ട്ട് പുറത്ത്‌

പ്രായമായവരില്‍ ബ്ലഡ് പ്രഷര്‍ കുറയുന്നത് മരിക്കുന്നതിനുള്ള സൂചനയായിരിക്കാം എന്ന് പഠന റിപ്പോര്‍ട്ട്
പ്രായമായവരില്‍ രക്തസമ്മര്‍ദ്ദം കുറയുന്നത് മരണത്തിനുള്ള സൂചനയായിരിക്കാം; പഠനറിപ്പോര്‍ട്ട് പുറത്ത്‌

പ്രായമായവരില്‍ ബ്ലഡ് പ്രഷര്‍ കുറയുന്നത് മരിക്കുന്നതിനുള്ള സൂചനയായിരിക്കാം എന്ന് പഠന റിപ്പോര്‍ട്ട്. മരിക്കുന്നതിന് 14 ദിവസം മുന്‍പ് മുതല്‍ പ്രായമായവരില്‍ രക്തസമ്മര്‍ദ്ദം പതിയെ കുറഞ്ഞ് തുടങ്ങുമെന്നാണ് യുഎസിലെ മാന്‍സ്ഫീല്‍ഡിലുള്ള കണക്റ്റിക്കട്ട് യൂണിവേഴ്‌സിയിലെ ഗവേഷകര്‍ പറയുന്നത്. അറുപതിനും അതിന് മുകളിലുമുള്ള പ്രായത്തില്‍ മരിച്ച 46,634 ബ്രിട്ടീഷ് പൗരന്‍മാരുടെ മെഡിക്കല്‍ റെക്കോര്‍ഡ് പരിശോദിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.  

പൂര്‍ണ ആരോഗ്യവാന്‍മാരും ഹൃദ്രോഗ ബാധിതരും ഓര്‍മ്മക്കുറവുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഓര്‍മക്കുറവും ഹൃദ്രോഗങ്ങളും പ്രായമാവുമ്പോള്‍ ഭാരം വലിയ രീതിയില്‍ കുറഞ്ഞിട്ടുള്ളവരും ആദ്യ കാലത്ത് ഉയര്‍ത്ത രക്തസമ്മര്‍ദ്ദം ഉണ്ടായിരുന്നവര്‍ക്കും രക്തസമ്മര്‍ദ്ദം ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഈ രോഗങ്ങള്‍ കണ്ടെത്തിയിട്ടില്ലാത്തവര്‍ക്കും ഇത്തരത്തില്‍ നീണ്ട നാളില്‍ രക്തസമ്മര്‍ദ്ദം കുറയും. 

ശരാശരി വ്യക്തികളില്‍ ബാല്യം മുതല്‍ മധ്യവയസ് വരെ രക്തസമ്മര്‍ദ്ദം വര്‍ധിക്കും. എന്നാല്‍ പ്രായമാകുമ്പോള്‍ ഇത് കുറയുകയും ചെയ്യും. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇന്റേര്‍ണല്‍ മെഡിസിനിലാണ് ഗവേഷണ ഫലം വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com