ഗര്‍ഭാവസ്ഥയിലെ പുകവലി; കുഞ്ഞിന്റെ കേള്‍വിശക്തി നശിപ്പിക്കും

ഫ്രീ യൂണിവേഴ്‌സിറ്റി ഓഫ് ബെര്‍ലിനിലെ ഗവേഷകര്‍ ഗര്‍ഭിണികളായ എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഗര്‍ഭാവസ്ഥയിലെ പുകവലി, കുഞ്ഞിന്റെ കേള്‍വിശക്തിയെ ബാധിക്കുമെന്ന് കണ്ടെത്തിയത്.
ഗര്‍ഭാവസ്ഥയിലെ പുകവലി; കുഞ്ഞിന്റെ കേള്‍വിശക്തി നശിപ്പിക്കും

പുക വലിക്കുന്നവരെ മാത്രമല്ല ചുറ്റുമുള്ളവരെയും പുകവലി ദോഷകരമായി ബാധിക്കും. അതുകൊണ്ടാണ് പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കപ്പെടുന്നത്. പുകവലി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ അവിടം കൊണ്ട് നില്‍ക്കില്ല, ഗര്‍ഭാവസ്ഥയിലുള്ള പുകവലി കുഞ്ഞിന്റെ കേള്‍വി ശക്തിക്ക് കോട്ടം വരുത്തുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ഇതു സംബന്ധിച്ച പഠനങ്ങള്‍ ദി ജേണല്‍ ഓഫ് സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗര്‍ഭ സമയത്തുള്ള പുകവലി കുഞ്ഞിന്റെ കേള്‍വിശക്തിക്ക് തകരാറുണ്ടാക്കും. കൂടാതെ വളര്‍ച്ചയെത്താതെയുള്ള പ്രസവം, കുഞ്ഞിന് ഭാരക്കുറവ് എന്നിവയ്‌ക്കൊക്കെ സാധ്യത കൂടുതലാണ്. ഇങ്ങനെയുള്ള കുട്ടികള്‍ക്ക്് കാര്യങ്ങള്‍ മനസിലാക്കാനും ഭാഷ വികസിക്കാനും ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യുന്നു.
എലികള്‍ക്ക് കുടിവെള്ളത്തില്‍ പുകവലിക്കാര്‍ വലിക്കുന്ന തത്തുല്യ അളവില്‍ നിക്കോട്ടിന്‍ കൊടുത്താണ് ജര്‍മ്മനിയിലെ ശാസ്ത്രജ്ഞര്‍ പരീക്ഷണം നടത്തിയത്. പിറന്നുവീണ എലിക്കുഞ്ഞുങ്ങളെ പരിശോധിച്ചപ്പോള്‍ കേള്‍വിശക്തിയില്‍ വ്യതിയാനമുള്ളതായി കണ്ടെത്തി. 

ഇനിയും ഏതൊക്കെ അവയവങ്ങളെ നിക്കോട്ടിന്‍ ബാധിക്കുന്നുണ്ടെന്ന് പറയാറായിട്ടില്ലെന്ന് ഫ്രീ യൂണിവേഴ്‌സിറ്റി ഓഫ് ബെര്‍ലിനിലെ ലീഡ് പ്രഫസര്‍ ഉര്‍സുല കൊച്ച് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com