ചോക്ലേറ്റില്‍ ഒരു പിഎച്ച്ഡിയും ചോക്ലേറ്റ് കമ്പനിയില്‍ ജോലിയും

യുകെ യൂണിവേഴ്‌സിറ്റി ചോകോഹോളിക്‌സില്‍ ഗവേഷണത്തിന് അവസരം. ചോക്ലേറ്റ് കമ്പനികളുടെ അഭ്യര്‍ത്ഥന പ്രകാരം തുടങ്ങുന്ന ഈ കോഴ്‌സിന്റെ കാലാവധി മൂന്നു വര്‍ഷമാണ്.
ചോക്ലേറ്റില്‍ ഒരു പിഎച്ച്ഡിയും ചോക്ലേറ്റ് കമ്പനിയില്‍ ജോലിയും

ചോക്ലേറ്റ് രുചിച്ച് രുചിച്ച് ഒരു പിഎച്ച്ഡി ചെയ്താലോ.. ഇഷ്ടം പോലെ ചോക്ലേറ്റ് കഴിക്കുകയും കൊതിയൂറുന്ന രുചിക്കൂട്ടുകള്‍ തേടുകയും ചെയ്യാം. യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ഇംഗ്ലണ്ട് ആണ് ചോക്ലേറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ പിഎച്ച്ഡിക്ക് അവസരമൊരുക്കുന്നത്. ഫെബ്രുവരി 27 വരെ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യുകെ യൂണിവേഴ്‌സിറ്റി ചോക്കോഹോളിക്‌സില്‍ ഗവേഷണത്തിനായി 15000 പൗണ്ടാണ് വിദ്യാര്‍ഥികള്‍ക്ക് ഫെലോഷിപ്പായി നല്‍കുന്നത്. ആകര്‍ഷകമായ രുചിക്കൂട്ടുകള്‍ക്ക് കാരണമാകുന്ന കൊക്കോ ബീന്‍സിലെ ഫെര്‍മന്റേഷനെ കുറിച്ചാണ് പ്രധാനമായും ഗവേഷകര്‍ക്ക് പഠിക്കേണ്ടി വരിക. ഇനിയും ഇനിയും വ്യത്യസ്തമായ രുചിക്കൂട്ടുകള്‍ കണ്ടെത്തുക എന്നതും ഗവേഷണ വിഷയമാണ്.

ചോക്ലേറ്റ് കമ്പനികളുടെ അഭ്യര്‍ത്ഥന പ്രകാരം തുടങ്ങുന്ന ഈ കോഴ്‌സിന്റെ കാലാവധി മൂന്നു വര്‍ഷമാണ്. പ്രമുഖ ചോക്ലേറ്റ് കമ്പനികളായ കാഡ്ബറി, മില്‍ക്ക തുടങ്ങിയവയില്‍ പഠനത്തിനുശേഷം ജോലിയും ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com