കാന്‍സര്‍  അതിജീവിന കഥകള്‍ക്ക് താങ്ങായി അമിതാഭ് ബച്ചനും

കാന്‍സറിന്റെ അതിജീവന കഥകള്‍ പറയുന്ന പുസ്തകത്തിന് സഹായവുമായി അമിതാഭ് ബച്ചന്‍
ratan-tata-amitabh-bachhan
ratan-tata-amitabh-bachhan

കാന്‍സറിന്റെ വേദനയിലും നിരാശയിലും ജീവിതം അവസാനിച്ചെന്നു കരുതുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നത് കാന്‍സറിനെ അതിജീവിച്ചവരുടെ കഥകളാണ്. ആ യാഥാര്‍ഥ്യം മനസിലാക്കിയായിരുന്നു നിലം കുമാറെന്ന കാന്‍സര്‍ സര്‍വൈവര്‍ തന്റെ കാന്‍സറിനെതിരായ പോരാട്ടം പുസ്തകമാക്കിയത്. ഒന്നും രണ്ടുമല്ല, ഏഴ് പുസ്തകങ്ങളാണ് തന്റെ കാന്‍സര്‍ അതിജീവന കഥകളും മറ്റുമായി നീലം കുമാര്‍ പുറത്തിറക്കിയത്. 

ഇപ്പോള്‍ ബിഗ് ബി അമിതാഭ് ബച്ചനും, വ്യവസായ ഭീമന്‍ രത്തന്‍ ടാറ്റയും നീലം കുമാറിന് പിന്തുണയുമായി എത്തിയിരിക്കുന്നു. കാന്‍സര്‍ അതിജീവന കഥകളെ തമാശ രൂപേണ അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് നീലത്തിന്റെ പുതിയ പുസ്തക രചന. ഈ പുസ്തകത്തിന് വേണ്ട ഫണ്ട് നല്‍കുന്നത് അമിതാഭ് ബച്ചനും രത്തന്‍ ടാറ്റയുമായിരിക്കും. ആദ്യമായിട്ടാണ് കാന്‍സര്‍ അതിജീവന കഥകള്‍ ഹാസാത്മകമായി അവതരിപ്പിക്കുന്നതെന്ന് നീലം പറയുന്നു.

കാന്‍സര്‍ അതിജീവിച്ചവര്‍ തങ്ങളുടെ കഥകള്‍ പറയുന്ന സെല്‍ഫ് വി ക്യാംപെയിനില്‍ പങ്കെടുക്കവെയാണ് നീലം തന്റെ പുസ്തക രചനകളെ പറ്റി സംസാരിച്ചത്. തന്റെ ജീവിതത്തിലേക്ക് കടന്നുവന്നതിന് കാന്‍സറിനോട് താന്‍ നന്ദി പറയുകയാണെന്നാണ് നീലം പറയുന്നത്. 

കാന്‍സര്‍ വന്നതോടെ ജീവിതത്തെ പറ്റിയുള്ള തന്റെ കാഴ്ചപ്പാട് തന്നെ മാറുകയായിരുന്നു. തന്റെ എഴുത്തിന് കൂടുതല്‍ ശക്തി വന്നതും കാന്‍സര്‍ വന്നുപോയതിന് ശേഷമാണ്. കാന്‍സറിനെ തോല്‍പ്പിച്ച തന്റെ മുഖം കാന്‍സറിന്റെ വേദനയനുഭവിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്നും നീലം ചൂണ്ടിക്കാട്ടുന്നു.

തന്റെ പുസ്തകങ്ങള്‍ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യണമെന്നതും നീലത്തിന്റെ സ്വപ്‌നമാണ്. അമിതാഭ് ബച്ചനില്‍ നിന്നും രത്തന്‍ ടാറ്റയില്‍ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായം ഇതിനായി വിനിയോഗിക്കാമെന്നാണ് നീലത്തിന്റെ കണക്കുകൂട്ടല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com