മലയാളിയുടെ സ്വന്തം ഹെല്‍ത്ത് ഡ്രിങ്ക്

സുഗന്ധ വ്യജ്ഞനമായ മഞ്ഞള്‍ ഒരുപാട് രോഗങ്ങള്‍ക്കുള്ള മരുന്നാണ്. വെറും വയറില്‍ ചൂടുവെള്ളത്തില്‍ മഞ്ഞള്‍ ചേര്‍ത്ത് കഴിച്ചാല്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം.
മലയാളിയുടെ സ്വന്തം ഹെല്‍ത്ത് ഡ്രിങ്ക്

കേരളത്തിലെ മികച്ച സുഗന്ധ വ്യജ്ഞനങ്ങളുടെ പട്ടികയില്‍ പെടുത്താവുന്ന ഒന്നാണ് മഞ്ഞള്‍. മലയോര പ്രദേശങ്ങളില്‍ നന്നായി വളരുന്ന ഇത് രുചിയും സൗന്ദര്യവും മാത്രമല്ല നല്‍കുന്നത്, ആരോഗ്യത്തിനും നല്ലതു തന്നെ. ദിവസേന വെറും വയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുകയാണെങ്കില്‍ നിങ്ങളുടെ ശരീരത്തിന് അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നത് കാണാം. വളരെ ചെലവ് കുറഞ്ഞ ഈ ഹെല്‍ത്ത് ഡ്രിങ്ക് വീട്ടില്‍ പരീക്ഷിച്ചാലെന്താ... 
ആദ്യം തലച്ചോറില്‍ നിന്നു തന്നെ തുടങ്ങാം. ഡിമെന്‍ഷ്യ, അല്‍ഷിമേഴ്‌സ് പോലെയുള്ള രോഗങ്ങളില്‍ നിന്ന് രക്ഷനേടുകയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാക്കുകയും ചെയ്യുന്നു ഈ മഞ്ഞള്‍ വെള്ളം. 
മഞ്ഞളില്‍ ആന്റി ഓക്‌സിഡന്റ് ഘടകം അടങ്ങിയിട്ടുണ്ട്, ഇത് ക്യാന്‍സറിനെ ഇല്ലാതാക്കും. ദിനം പ്രതിയുള്ള മഞ്ഞളിന്റെ ഉപയോഗം കോശവളര്‍ച്ചയും വ്യാപനവും തടയാന്‍ സഹായിക്കുന്നതു കൂടാതെ ശരീരത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. സന്ധിവാതത്തില്‍ നിന്ന് രക്ഷനേടാനും മഞ്ഞളിലെ ആന്റി ഓക്‌സഡന്റുകള്‍ സഹായിക്കും. 
പുതിയ ജീവിതരീതിയുടെ ഭാഗമായ ആഹാരങ്ങള്‍ കഴിച്ചാലുണ്ടാകുന്ന പ്രശ്‌നമാണ് നെഞ്ചെരിച്ചിലും വയറെരിച്ചിലും. മഞ്ഞള്‍ വെള്ളം വെറും വയറില്‍ കഴിക്കുന്നതോടെ ഇത്തരം പ്രശ്‌നങ്ങളും ദഹനസംബന്ധമായ പ്രശ്‌നങ്ങളും മാറിക്കിട്ടും. 
രക്തധമനികളിലെ പ്ലേഗ് രൂപീകരണം തടയുക വഴി ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും മഞ്ഞള്‍ മിടുക്കു തെളിയിക്കുകയാണ്. ശരീരത്തിലെ വിഷാംശങ്ങള്‍ മുഴുവന്‍ തള്ളിക്കളയാനുള്ള ശേഷി മഞ്ഞളിനുണ്ട്. അതുകൊണ്ട് കരളിന്റെ കാര്യവും മഞ്ഞള്‍ തന്നെ കൈകാര്യം ചെയ്‌തോളും. രാവിലെ എഴുന്നേറ്റാല്‍ ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ അല്‍പം മഞ്ഞള്‍ കലര്‍ത്തി കുടിക്കേണ്ട ജോലി മാത്രമേ നമുക്കുള്ളു. ബാക്കിയെല്ലാം മഞ്ഞള്‍ നോക്കിക്കോളും.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com