ഇത് സാധാരണ ഐസ്‌ക്രീമല്ല, ശുദ്ധ വെജിറ്റേറിയന്‍ 

ശെരിക്കും തീവ്രവെജിറ്റേറിയന്‍സിനു വേണ്ടി രൂപപ്പെടുത്തിയ ഐസ്‌ക്രീം ആണിതെങ്കിലും ഇപ്പോഴിതെല്ലാവര്‍ക്കും പ്രിയമായി വരുന്നുണ്ട്.
ഇത് സാധാരണ ഐസ്‌ക്രീമല്ല, ശുദ്ധ വെജിറ്റേറിയന്‍ 

ഐസ്‌ക്രീമിനോട് വെറുപ്പും വിദ്വേഷവുമുള്ളവര്‍ വളരെ കുറവാണ് ലോകത്ത്. ഇന്നത്തെ യുവത്വത്തിന്റെ പ്രണയ സങ്കല്‍പങ്ങള്‍ പോലും പലപ്പോഴും മധുരമൂറുന്ന ഐസ്‌ക്രീമുകളെ ചുറ്റിപ്പറ്റിയാണ്. എന്നാല്‍ നമ്മുടെ ഐസ്‌ക്രീം രുചികളെ തകിടം മറിയ്ക്കുന്നതാണ് വാഗന്‍ ഐസ്‌ക്രീം. ശുദ്ധ വെജിറ്റേറിയന്‍സായ വാഗന്‍സിനു വേണ്ടി കണ്ടുപിടിച്ച ഈ ഐസ്‌ക്രീമിനെപ്പറ്റി പല സംശയങ്ങളുമുണ്ടാകാം. കാരണം വാഗന്‍സ് പാല്‍ പോലും കുടിക്കാത്ത തീവ്ര വെജിറ്റേറിയന്‍സ് ആണ്. അപ്പോള്‍ അവര്‍ക്കു വേണ്ടിയുണ്ടാക്കിയ ഐസ്‌ക്രീം എങ്ങനെയിരിക്കും... നമ്മുടെ സങ്കല്‍പ്പത്തിലെ അല്ലെങ്കില്‍ ശീലത്തിലെ ഐസ്‌ക്രീമില്‍ പാലും നെയ്യും അവിഭാജ്യ ഘടകമാണ്. ഇതൊന്നുമില്ലാതെ ഐസ്‌ക്രീമില്ല.

വാഗന്‍സിന്റെ ഐസ്‌ക്രീം മടുപ്പിക്കുന്നതാണോ രുചിയില്ലാത്തതാണോ എന്നൊന്നും നമുക്ക് വ്യക്തമായി അറിയില്ല. എന്നാലിപ്പോള്‍ ക്രീമും ഫ്രൂട്‌സും എല്ലാം ചേര്‍ത്ത് സാധാരണ ഐസ്‌ക്രീമിനേക്കാള്‍ രുചികരമായാണ് വാഗന്‍സ് ഐസ്‌ക്രീം ഉണ്ടാക്കുന്നത്. 

ശെരിക്കും തീവ്രവെജിറ്റേറിയന്‍സിനു വേണ്ടി രൂപപ്പെടുത്തിയ ഐസ്‌ക്രീം ആണിതെങ്കിലും ഇപ്പോഴിതെല്ലാവര്‍ക്കും പ്രിയമായി വരുന്നുണ്ട്. വാഗന്‍സ് ഐസ്‌ക്രീമില്‍ ഡയറി ഫാറ്റ് പോലും അടങ്ങിയിട്ടില്ല. പിന്നെയെങ്ങനെ ക്രീം ഉണ്ടാക്കുന്നുവെന്നല്ലേ.. പഴങ്ങള്‍, ഓര്‍ഗാനിക് കരിമ്പില്‍ നിന്നുമുള്ള പഞ്ചസാര, വെള്ളം എന്നിവയെല്ലാം ചേര്‍ത്താണിതുണ്ടാക്കുന്നത്. ഇതുകൊണ്ടെല്ലാം തന്നെ ആദ്യഘട്ടത്തില്‍ വാഗന്‍സ് ഐസ്‌ക്രീം സാധാരണ ഐസ്‌ക്രീം പോലെയായിരുന്നില്ല. അത് എപ്പോഴും കഴിക്കാനും കഴിഞ്ഞിരുന്നില്ല. കൊഴുപ്പ് കിട്ടാനായി ഇവര്‍ ചേര്‍ത്തിരുന്നത് ഡാര്‍ക് ചോക്ലേറ്റും മത്തങ്ങയുമായിരുന്നു. പിന്നീടതില്‍ മാറ്റം വന്നു. കശുവണ്ടി, ബദാം, ഓര്‍ഗാനിക് കോക്കനട്ട് ക്രീം, കൊക്കോ ബട്ടര്‍, കൂടുതല്‍ ശുദ്ധീകരിച്ച വെളിച്ചെണ്ണ, ഓര്‍ഗാനിക് പഞ്ചസാര എന്നിവയെല്ലാം ഇപ്പോള്‍ രുചിക്കു വേണ്ടി ചേര്‍ക്കാറുണ്ട്. വിവിധ ഫ്‌ലേവറുകളിലും കളറുകളിലും ഇന്ന് വാഗന്‍സ് ഐസ്‌ക്രീം വിപണിയില്‍ ലഭിക്കും. 

2010 ആയപ്പോഴേക്കും ഇതിന് ആളുകള്‍ക്കിടില്‍ പ്രചാരമേറി. പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളിലും ആശുപത്രികളിലും സ്‌കൂളുകളിലുമെല്ലാം ലഭ്യമായിത്തുടങ്ങി. രുചിക്കൂട്ടുകളില്‍ വരുത്തിയ മാറ്റം തന്നെയായിരുന്നു ഇതിനുള്ള പ്രധാന കാരണവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com