വണ്ണം കുറയാനും രോഗശമനത്തിനും ജ്യൂസ് തെറപ്പി പരീക്ഷിക്കാം

ഇങ്ങനെ അസുഖത്തിനനുസരിച്ചുള്ള ജ്യൂസ് തെരഞ്ഞെടുത്ത് കഴിക്കുന്നതിനെ ജ്യൂസ് തെറപ്പി എന്നാണ് പറയുന്നത്.
വണ്ണം കുറയാനും രോഗശമനത്തിനും ജ്യൂസ് തെറപ്പി പരീക്ഷിക്കാം

അമിതവണ്ണം കുറയ്ക്കാനും രോഗപ്രതിരോധശേഷി കൈവരിക്കാനും വളരെ എളുപ്പമുള്ളൊരു മാര്‍ഗം ശീലിച്ചുനോക്കു. മൂന്നുനേരവും വയറുനിറയെ ഭക്ഷണം കഴിക്കുന്നവരാണ് മിക്കവാറും ആളുകളും. ആരോഗ്യമുള്ള ശരീരത്തിനുവേണ്ടി അതൊന്ന് മാറ്റിപ്പിടിക്കാം. രാത്രിയിലത്തെ ഭക്ഷണം ജ്യൂസ് മാത്രമാക്കാം. അതും കൃത്രിമ നിറങ്ങളും അമിത മധുരവുമൊന്നും ചേര്‍ക്കാത്ത വീട്ടില്‍ത്തന്നെ തയാറാക്കിയ ശുദ്ധമായ ജ്യൂസ്. ഇതുവഴി രോഗങ്ങള്‍ മാറുകയും വണ്ണം കുറയുകയും എളുപ്പത്തില്‍ സാധ്യമാകും. ഇങ്ങനെ അസുഖത്തിനനുസരിച്ചുള്ള ജ്യൂസ് തെരഞ്ഞെടുത്ത് കഴിക്കുന്നതിനെ ജ്യൂസ് തെറപ്പി എന്നാണ് പറയുന്നത്.

ഇഷ്ടമുള്ള പഴങ്ങളും പച്ചക്കറികളും ഇതിനായി തിരഞ്ഞെടുക്കാം. അത്താഴത്തിന് ഓരോ ദിവസവും ഓരോ ജ്യൂസ് എന്ന രീതിയില്‍ മാറി മാറി കഴിക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ ദുര്‍മേതസും അമിതവണ്ണവും ഒരു മാസംകൊണ്ട് കുറഞ്ഞ് കിട്ടും. ഇനി വീട്ടില്‍ തയാറാക്കി കഴിക്കാവുന്ന ആരോഗ്യപൂര്‍ണ്ണമായ ജ്യൂസുകള്‍ ഏതൊക്കെയെന്നു നോക്കാം.

ഉപ്പുചേര്‍ത്ത നാരങ്ങാനീരും ക്യാരറ്റ് ജ്യൂസും മുന്തിരി ജ്യൂസുമാണ് പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നവ. ഹൃദ്രോഗികള്‍ വെള്ളരി, ചുവന്ന മുന്തിരി എന്നിവയുടെ ജ്യൂസുകള്‍ കഴിക്കുന്നതാണ് നല്ലത്. അസിഡിറ്റിയുള്ളവര്‍ മുന്തിരി, ഓറഞ്ച്, മധുരം ചേര്‍ത്ത നാരങ്ങാ വെള്ളം, കാരറ്റ് എന്നിവയുടെ ജ്യൂസ് കഴിക്കുന്നതായിരിക്കും ഉത്തമം.

വാതരോഗികള്‍ക്ക് ഓറഞ്ച്, തക്കാളി എന്നിവയുടെ ജ്യൂസ് തിരഞ്ഞെടുക്കാം. അമിതമായി തണുപ്പിച്ച് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പലതരം വാതങ്ങളുള്ളതിനാല്‍ പഴങ്ങളില്‍ വ്യത്യാസം വരാനും സാധ്യതയുണ്ട്. അലര്‍ജി രോഗങ്ങള്‍ ഉള്ളവര്‍ ചുവന്ന ചീര, ബീറ്റ്‌റൂട്ട് എന്നിവയുടെ ജ്യൂസ് കഴിക്കുക. ബ്രോങ്കൈറ്റിസ് ബാധിതര്‍ക്ക് ഏറ്റവും നല്ലത് ഉരുളക്കിഴങ്ങ് ജ്യൂസ് ആക്കി കഴിക്കുന്നതാണ്. ഇത് എല്ലാ ദിവസവും കഴിക്കേണ്ടതില്ല. 

ആപ്രിക്കോട്ട്, നാരങ്ങ, പീച്ച്, ക്യാരറ്റ്, മുള്ളങ്കി എന്നീ ഫലവര്‍ഗങ്ങളുടെ ജ്യൂസാണ് ആസ്ത്മയുള്ളവര്‍ കഴിക്കേണ്ടത്. മലബന്ധമുള്ളവരാണെങ്കില്‍ ക്യാരറ്റ് ജ്യൂസും ആപ്പിള്‍ ജ്യൂസും ശീലമാക്കുക. സൈനസ് രോഗങ്ങള്‍ ബാധിച്ചവര്‍ക്കും,ഗ്യാസ്ട്രബിള്‍ നിയന്ത്രിക്കാനും ഉത്തമം ആപ്രിക്കോട്ടിന്റെ ജ്യൂസ് ആണ്. ടോണ്‍സിലൈറ്റിസ് ഉള്ളവരാണെങ്കില്‍ മുള്ളങ്കി നീര് കുടിക്കാം. അത് നല്ലൊരു ഔഷധമാണ്. 

ആര്‍ത്തവം കൃത്യസമയത്തിന് വരാത്തവരുന്നില്ലെങ്കില്‍ ബീറ്റ്‌റൂട്ട്, ചെറി, ചീര, മുന്തിര തുടങ്ങിയ ജ്യൂസ് ആക്കി കഴിക്കാം. വെരിക്കോസ് വെയിനുള്ളവര്‍ പ്ലം, തക്കാളി, ബീറ്റ്‌റൂട്ട്, ക്യാരറ്റ് മുന്തിരി എന്നിവയുടെ ജ്യൂസ് കഴിക്കുന്നതാണ് നല്ലത്. മാനസിക സമ്മര്‍ദ്ദം ()ഉള്ളവര്‍ ക്യാരറ്റ്, ആപ്പിള്‍, ബീറ്റ്‌റൂട്ട്, ചീര എന്നിവയുടെ ജ്യൂസ് കഴിക്കുന്നതായിരിക്കും നല്ലത്. ഏതായാലും രാത്രിയിലെ ഭക്ഷണം ജ്യൂസാണ് കഴിക്കുന്നത്. എന്തെങ്കിലും അസുഖമുള്ളവരാണെങ്കില്‍ രോഗശമനത്തിനുള്ള പച്ചക്കറി, പഴവര്‍ഗങ്ങള്‍ തിരഞ്ഞെടുത്ത് കഴിക്കുന്നത് വളരെ നല്ലതായിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com