നിയന്ത്രിത അളവിലുള്ള മദ്യപാനം പ്രമേഹം കുറയ്ക്കുമെന്ന് പഠനം 

വൈന്‍ കഴിക്കുന്നത് പ്രത്യേകമായി ഉപയോഗമുണ്ടാക്കുമെന്നും വൈനില്‍ ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാനുള്ള മരുന്നുകള്‍ അടങ്ങിയിട്ടുണ്ടെന്നും ഡെന്‍മാര്‍ക്കിലെ ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു
നിയന്ത്രിത അളവിലുള്ള മദ്യപാനം പ്രമേഹം കുറയ്ക്കുമെന്ന് പഠനം 

നിയന്ത്രിത അളവിലുള്ള മദ്യപാനം പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം. കുറഞ്ഞ അളവില്‍ ആഴ്ചയില്‍ മുന്നു നാല് ദിവസം മദ്യം ഉപയയോഗിക്കുന്നത് ഡയബറ്റീസിന്റെ അളവ് പുരുഷന്‍മാരില്‍ 27ശതമാനവും സ്ത്രീകളില്‍ 32 ശതമാനവും കുറയ്ക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. 

വൈന്‍ കഴിക്കുന്നത് പ്രത്യേകമായി ഉപയോഗമുണ്ടാക്കുമെന്നും വൈനില്‍ ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാനുള്ള മരുന്നുകള്‍ അടങ്ങിയിട്ടുണ്ടെന്നും ഡെന്‍മാര്‍ക്കിലെ ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു. എന്നാല്‍ ജിന്‍ കഴിക്കുന്നത് പ്രതികൂലമാണെന്നും മറ്റ് മദ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകളില്‍ 83 ശതമാനം ഡയബറ്റീസ് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്നും പഠനം വ്യക്തമാക്കുന്നു. 
യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡയബറ്റീസിന്റെ പ്രസിദ്ധീകരണമായ ഡയബറ്റോളജിയയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യങ്ങള്‍ സ്ഥിരം അമിതതോതില്‍ മദ്യപിനാക്കുള്ള കാരണമായി കാണരുതെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. 

നിശ്ചിതതോതിലുള്ള മദ്യാപനം ഡയബറ്റീസിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് മുമ്പും പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഇതിന്‍മേല്‍ കൃത്യമായ നിരീക്ഷണങ്ങള്‍ നടന്നിരുന്നില്ല. 

70,551 പേരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് ശാസ്ത്രജ്ഞര്‍ പഠനം നടത്തിയത്. ഇവരില്‍ ഒരാഴ്ചയില്‍ ഏഴ് ഗ്ലാസ് വൈന്‍ കുടിക്കുന്നവര്‍ക്ക് ഡയബറ്റീസിന്റെ അളവ് 25ശതമാനം മുതല്‍ 30ശതമാനം വരെ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് പഠനം കണ്ടെത്തി. 

ബിയര്‍ കഴിക്കുന്നത് പുരുഷന്‍മാരിലും സ്ത്രീകളിലും രണ്ടുതരത്തിലാണ് ബാധിക്കുന്നതെന്നും പഠനം കണ്ടെത്തി. ആഴ്ചയില്‍ ഒരു ഗ്ലാസ് ബിയര്‍ മാത്രം കുടിക്കുന്നവരെക്കാള്‍ ആഴ്ചയില്‍ ആറ് ഗ്ലാസ് കുടിക്കുന്നവര്‍ക്ക് ഡയബറ്റീസിന്റെ അളവ് 21ശതമാനം കുറയുന്നതായി പഠനം കണ്ടെത്തി. 

പഠനം ആകര്‍ഷണമുണര്‍ത്തുന്നതാണെന്നും നിയന്ത്രിത മദ്യപാനത്തിന് രോഗികള്‍ക്ക് അനുവാദം നല്‍കാന്‍ പോകുകയാണെന്നും യുകെയിലെ ഡോക്ടര്‍മാര്‍ പറയുന്നു. 14 പെഗില്‍കൂടുതല്‍ മദ്യം ഒരാഴ്ചയില്‍ കഴിക്കരുത് എന്നും പഠനം സൂചിപ്പിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com