പോക്കറ്റില്‍ കൊണ്ടുനടക്കാവുന്ന ഇസിജി മെഷിന്‍ വരുന്നു

4000 രൂപയായിരിക്കും പോക്കറ്റില്‍ കൊണ്ടുനടക്കാവുന്ന ഇസിജി മെഷിന് വിപണിയിലെ വില
പോക്കറ്റില്‍ കൊണ്ടുനടക്കാവുന്ന ഇസിജി മെഷിന്‍ വരുന്നു

ഇനി ആശുപത്രിയിലും, ക്ലിനിക്കിലും പോകാതെ വീട്ടിലിരുന്ന് തന്നെ ഇസിജി പരിശോധിക്കാനാകും. പോക്കറ്റില്‍ കൊണ്ടുനടക്കാവുന്ന ഇസിജി യന്ത്രം കണ്ടുപടിച്ചിരിക്കുകയാണ് ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍.

ബാബ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞരാണ് ചെലവ് കുറഞ്ഞ ഇസിജി മെഷിന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡിന്റെ വലിപ്പത്തിലുള്ളതാണ് ഈ മെഷിന്‍ എന്നാണ് മാധ്യമ വാര്‍ത്തകള്‍. 

ഹൃദയത്തിന്റെ തുടിപ്പുകള്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത ഈ യന്ത്രത്തിലൂടെ മനസിലാക്കാനാകും. ഹൃദയത്തിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നിരീക്ഷിക്കുന്നതോടെ വര്‍ധിച്ചു വരുന്ന ഹൃദയാഘാതങ്ങള്‍ കുറയ്ക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. 

മൊബൈല്‍ ഫോണിലേക്ക് ഈ മെഷിനിലൂടെ ഇസിജി വിവരങ്ങള്‍ ട്രാന്‍സ്ഫര്‍ ചെയ്യാനും സാധിക്കും. മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്താല്‍ മതിയാകും. 4000 രൂപയായിരിക്കും വിപണിയില്‍ ഇസിജി മെഷിന്റെ വില. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com