വെറും വയറ്റില്‍ ഒരല്ലി വെളുത്തുള്ളി 

അസിഡിറ്റിയടക്കമുള്ള പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വെളുത്തുള്ളി ഒരു പരിഹാരമാണ്. 
വെറും വയറ്റില്‍ ഒരല്ലി വെളുത്തുള്ളി 

ആഹാര പദാര്‍ഥങ്ങളില്‍ രുചിക്കു വേണ്ടി പ്രധാനമായും ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. രുചിക്കൂട്ടുകളില്‍ മാത്രമല്ല, ആരോഗ്യകാര്യങ്ങളിലും വെളുത്തുള്ളി വഹിക്കുന്ന പങ്ക് ചെറുതല്ല. അസിഡിറ്റിയടക്കമുള്ള പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വെളുത്തുള്ളി ഒരു പരിഹാരമാണ്. 

അമ്മയെന്തിനാ എല്ലാ കറിയിലും ഇങ്ങനെ വെളുത്തുള്ളി ചേര്‍ക്കണതെന്ന് ചോദിച്ചിട്ടുള്ള ചിലരെങ്കെലും ഉണ്ടാകാതിരിക്കില്ല. ഭക്ഷണം പാകം ചെയ്യുമ്പോള്‍
വെളുത്തുള്ളി ചേര്‍ക്കണത് വെറുതെയാണെന്ന് കരുതിയോ... ഇതിന്റെ ആയുര്‍വേദ വശങ്ങള്‍ ഒരുപരിധി വരെയൊക്കെ മനസിലാക്കിയിട്ടുതന്നെയാണ് വെളുത്തുള്ളിയെ തീന്‍മേശയിലേക്ക് ക്ഷണിക്കുന്നത്.

വെളുത്തുള്ളിയെ വെറും വയറ്റില്‍ ചവച്ചരച്ചു കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ദിവസേന ഇങ്ങനെ കഴിക്കുകയാണെങ്കില്‍ ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുകയും തടി കുറയുകയും ചെയ്യും. കൂടാതെ ബിപി, കൊളസ്‌ട്രോള്‍ എന്നിവയ്‌ക്കൊക്കെയുള്ള മികച്ച മരുന്നു കൂടിയാണ്. 

ഹൃദയവാല്‍വുകള്‍ കട്ടി പിടിയ്ക്കുന്ന ആള്‍ട്ടീരിയോക്ലീറോസിസ് എന്ന അസുഖത്തിന് പരിഹാമായും വെളുത്തുള്ളി പ്രവര്‍ത്തിക്കും. കൂടാതെ ഹാര്‍ട്ട് അറ്റാക്ക് ഉള്‍പ്പെടെയുള്ള ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കെല്ലാം ഇത് ഏറെ നല്ലതാണ്. 
ഓസ്റ്റിയോആര്‍െ്രെതറ്റിസ്, ഡയബെറ്റിസ്, പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നായും വെളുത്തുള്ളി കഴിയ്ക്കാം. വെളുത്തുള്ളി ചതച്ച് കഴിക്കണമെന്ന ഒരേയൊരു നിര്‍ബന്ധം മാത്രമേയുള്ളു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com