ആരോഗ്യകരമായ ഹൃദയത്തിന് ഈ ഏഴ് ആഹാരങ്ങള്‍ 

ദിവസേന കഴിക്കുന്ന ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങളാരോഗ്യവാന്‍മാരായിരിക്കും
ആരോഗ്യകരമായ ഹൃദയത്തിന് ഈ ഏഴ് ആഹാരങ്ങള്‍ 

ജീവിതത്തിലുടനീളം ആരോഗ്യവാന്‍മാരായിരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ആരോഗ്യമുണ്ടെന്നെരിക്കട്ടെ ആരോഗ്യമുള്ള ഹൃദയം ഉണ്ടായിരിക്കണമെന്നുമില്ല.. എന്നാല്‍ ദിവസേന കഴിക്കുന്ന ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങളാരോഗ്യവാന്‍മാരായിരിക്കും. മത്തങ്ങയുടെ കുരു മുതല്‍ ഗ്രീന്‍ ടീ വരെ അതിലുള്‍പ്പെടും. 

ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണനത്തിന് വിദഗ്ധര്‍ വില ഭക്ഷണങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. അവ ആഹാരത്തിലുള്‍പ്പെടുത്തി നോക്കുക. ഹൃദയസ്തംഭനം തടയാന്‍ അസാമാന്യ ശേഷിയുള്ള പദാര്‍ഥമാണ് ധാന്യങ്ങള്‍. ഇവ കഴിക്കുമ്പോള്‍ തവിടു കളയാന്‍ ശ്രദ്ധിക്കുക. 

പ്രത്യക്ഷത്തില്‍ അമിത കൊഴുപ്പടങ്ങിയിട്ടുണ്ടെന്നു കരുതി നമ്മള്‍ മാറ്റി വയ്ക്കുന്ന പല ഭക്ഷണങ്ങളും ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണനത്തിന് നല്ലതാണ്. ഉദാഹരണത്തിന് അണ്ടിപ്പരിപ്പ്, കടല, തുടങ്ങിയവ. ഇതിലടങ്ങിയിരിക്കുന്ന മോനൗണ്‍സാച്വേര്‍ഡ് ഫാറ്റുകള്‍ ആരോഗ്യത്തിന് നല്ലതാണ്. കൊറോണറി രോഗങ്ങള്‍ തടയാന്‍ ഇത് സഹായിക്കും. 

ശരീരത്തിലെ രക്തചംക്രമണം വര്‍ധിപ്പിക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റിന് കഴിയുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അമിതമായി ഉപയോഗിക്കരുതെന്ന് മാത്രം. ചെറിയ അളവില്‍ ചൊക്കോ പേസ്റ്റ് കഴിക്കുന്നതു വഴി ഹൃദയത്തിലേക്കുള്ള രക്തം പമ്പുചെയ്യല്‍ എളുപ്പമാകുന്നുണ്ട്. 

അവക്കാഡോ പഴത്തിലും ധാരാളമായി മോനൗണ്‍സാച്വേര്‍ഡ് ഫാറ്റുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിലടങ്ങിയിട്ടുള്ള വൈറ്റമിന്‍ ബി, ബി5 എന്നിവ വൃക്കഗ്രന്ഥികളുടെ ആരോഗ്യത്തിന് നല്ലതാണ്. കടല്‍ മത്സ്യങ്ങളില്‍ നിന്നും മൃഗങ്ങളില്‍ നിന്നും ചെടികളില്‍ നിന്നുമെല്ലാമെടുക്കുന്ന ഒമേഗ ത്രി എസ് എണ്ണ ഹൃദയസംരക്ഷണത്തില്‍ ഏറെ പ്രിയപ്പെട്ടതാണ്. ഇതിലും മോനൗണ്‍സാച്വേര്‍ഡ് ഫാറ്റുകള്‍ അടങ്ങിയിട്ടുണ്ട്.

മത്തങ്ങയുടെ കുരു ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് മലയാളികള്‍ക്ക് ശീലമല്ല. എന്നാല്‍ ധാരാളമായി പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള ഇത് ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. മത്തങ്ങ കുരുവില്‍ നമുക്ക് അത്ര പരിചയമില്ലാത്ത സ്ട്രസ് റിലീവിങ് മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. സ്ട്രസ് കുറഞ്ഞാല്‍ തന്നെ ആരോഗ്യം താനെ വരുമെന്നത് യാഥാര്‍ത്ഥ്യം. അടുത്തിടെ ഉണ്ടായിട്ടുള്ള പഠനങ്ങളില്‍ ഗ്രീന്‍ ടീയും ആരോഗ്യത്തിനു നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com