തണ്ണിമത്തന്‍ കഴിച്ചാലുടനെ വെള്ളം കുടിക്കരുതേ..
Published: 09th May 2017 05:40 PM |
Last Updated: 09th May 2017 06:25 PM | A+A A- |

വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്തു കഴിച്ചാലും തൊട്ടു പിറകേ വെള്ളം കുടിക്കണമെന്നാണ് നമ്മള്‍ കേട്ടിരിക്കുന്നതും. എന്നാല്‍ ചില സാഹചര്യങ്ങളില്‍ അത് ദോഷം ചെയ്യും. വെള്ളത്തിന്റെ അളവ് കൂടിയ ഫലവര്‍ഗങ്ങള്‍ കഴിച്ചാല്‍ ഉടന്‍ വെള്ളം കുടിക്കരുതെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. തണ്ണിമത്തന്‍, സ്‌ട്രോബറി, കുക്കുമ്പര്‍, പൈനാപ്പിള്‍, ഓറഞ്ച്, മുന്തിരി, മസ്‌ക് മെലണ്‍ എന്നിവയിലെല്ലാമാണ് കൂടിയ തോതില്‍ ജലാംശമടങ്ങിയിട്ടുള്ളത്.
ശരീരത്തില്‍ ദഹനം ശരിയായി നടക്കണമെങ്കില്‍ നിശ്ചിത അളവില്‍ പിഎച്ച് ലെവല്‍ ഉണ്ടായിരിക്കണം. ജലാംശം ശരീരത്തിലെ പിഎച്ച് തോതു കുറയ്ക്കും. അപ്പോള്‍ ജലാംശമുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തിലെ പിഎച്ച് തോത് സ്വാഭാവികമായും കുറയും. ഒപ്പം വെള്ളം കൂടി കുടിച്ചാല്‍ പിഎച്ച് തോത് കുറയില്‍ അസ്വാഭാവികമാകും. ഇത് ഭക്ഷണത്തിന്റെ ശരിയായ ദഹനത്തെ പ്രതികൂലമായി ബാധിയ്ക്കും.
പപ്പായ, മത്തന്‍ തുടങ്ങിയവയില്‍ നാരുകള്‍, വെള്ളം എന്നിവയുടെ അളവു കൂടുതലാണ്, അതിനാല്‍ ഇവ വെറും വയറ്റില്‍ കഴിക്കാനും പാടില്ല.
കാരണം ഇത് നമ്മുടെ ദഹനവ്യവസ്ഥയിലെ പിഎച്ച് ലെവല്‍ നേര്‍പ്പിക്കുകയാണ് ചെയ്യുന്നത്. വെള്ളത്തിന്റെ അളവ് വളരെക്കൂടുതലായ ഈ പഴങ്ങള്‍ ദഹനവ്യവസ്ഥയിലേക്ക് എത്തുന്നതിന് മുന്‍പേ ഫുഡ് പൈപ്പില്‍ വെച്ചു തന്നെ ദഹനം സംഭവിക്കുകയും ചെയ്യും. ഇവയോടൊപ്പം വെള്ളം കൂടി കുടിക്കുമ്പോള്‍ പിഎച്ച് ലെവല്‍ വ്യത്യാസമുണ്ടായി ദഹനപ്രക്രിയ തടസ്സപ്പെടും. ഇതോടെ ഭക്ഷണം ദഹിക്കാതെ അവശേഷിക്കുന്നു.
ദഹനപ്രക്രിയ തടസപ്പെടുന്നത് വയറിളക്കം, ഛര്‍ദി പോലുള്ള ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കും. ചില സാഹചര്യങ്ങളില്‍ ഈ ഭക്ഷണം പോഷണത്തിനു പകരം വിഷവസ്തുക്കളായി രൂപാന്തരപ്പെടാം. കൂടാതെ അസിഡിറ്റി, ഗ്യാസ്, വയര്‍ വീര്‍ക്കുക തുടങ്ങിയ പല പ്രശ്ങ്ങള്‍ക്കും ഇത് കാരണമാകും. എന്നാല്‍ തണ്മത്തനും വെള്ളരിയുമെല്ലാം ശരിയായ രീതിയിലാണ് കഴിക്കുന്നതെങ്കില്‍ ദഹനപ്രക്രിയ ശരിയായി നടക്കും.