ആരോഗ്യം നഷ്ടപ്പെടുത്താതെ ഭാരം കുറയ്ക്കാനിതാ ഏഴ് വഴികള്‍

വണ്ണം കുറയ്ക്കാനായി മൂക്കിനു താഴെയുള്ള എല്ലാ മാര്‍ഗങ്ങളും പരീക്ഷിച്ച് അപകടത്തില്‍ പെടുന്നവരുണ്ട്.
ആരോഗ്യം നഷ്ടപ്പെടുത്താതെ ഭാരം കുറയ്ക്കാനിതാ ഏഴ് വഴികള്‍

വണ്ണം കുറയ്ക്കാനായി മൂക്കിനു താഴെയുള്ള എല്ലാ മാര്‍ഗങ്ങളും പരീക്ഷിച്ച് അപകടത്തില്‍ പെടുന്നവരുണ്ട്. ആരോഗ്യത്തെ കൈവിട്ടുള്ള യാതൊരു ഡയറ്റും വേണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അശ്രദ്ധയോടെയുള്ള ഡയറ്റ് വണ്ണം കുറയ്ക്കുന്നതിനു പകരം രോഗങ്ങളെയാകും വിളിച്ചു വരുത്തുക. 

അല്‍പം ശ്രദ്ധിച്ചാല്‍ ചില ഭക്ഷണ ക്രമീകരണങ്ങളിലൂടെ വണ്ണവും വയറും സുഖമായി കുറയ്ക്കാം. നമ്മളേവരും സെലക്ടീവ് ആയി ഭക്ഷണം കഴിക്കുന്നവരാണ്. ആ ശീലം മാറ്റി എല്ലാതരം ആഹാരങ്ങളേയും സ്വാഗതം ചെയ്താല്‍ തന്നെ പകുതി പ്രശ്‌നം മാറി. ശരീരത്തിന് പ്രത്യേകിച്ച് ഒരു ഗുണവും ചെയ്യാത്തവ വാരിവലിച്ച് തിന്നാതിരിക്കുകയും ചെയ്യുക. ഒപ്പം നടത്തം യോഗ, ഏയ്‌റോബിക്‌സ് ഉള്‍പ്പെടെ കുഞ്ഞു കുഞ്ഞു വ്യായാമങ്ങളും ശീലമാക്കുക. ആരോഗ്യം നിലമിര്‍ത്തിക്കൊണ്ട് വണ്ണം കുറയ്ക്കാവുന്ന ഏഴ് മാര്‍ഗങ്ങള്‍ ഇതാ ചുവടെ കൊടുത്തിരിക്കുന്നു. 

1. നാരുകളടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക.
2. പയറു വര്‍ഗങ്ങള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.
3. കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍ വളരെ കുറച്ച് മാത്രം ഉപയോഗിക്കുക.
4. ഇറച്ചിയും പാലും കുറഞ്ഞ അളവില്‍ ഉപയോഗിക്കുക.
5. ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക.
6. ഉപ്പിന്റെ ഉപയോഗം കുറച്ച് പകരം നാരങ്ങ നീരും വിനാഗിരി നീരും ഉപയോഗിക്കാം.
7. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. വയറിന്റെ ഒരു ഭാഗം ഒഴിച്ചിടുക. മിതമായ വ്യായാമ ശീലം ജീവിതത്തിന്റെ ഭാഗമാക്കുകയും വേണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com