ക്ഷീണം മാറ്റാന്‍ നാരങ്ങ സോഡ കുടിക്കാന്‍ വരട്ടേ...
Published: 24th May 2017 08:56 PM |
Last Updated: 25th May 2017 12:21 PM | A+A A- |

നാരങ്ങാ സോഡ
ഈ കടുത്ത വേനല്‍ക്കാലത്ത് നമുക്കോരോ നാരങ്ങാ സോഡയങ്ങോട്ട് കാച്ചിയാലോ എന്ന് പറഞ്ഞ് പല ജയകൃഷ്ണന്‍മാരും വിളിക്കും. പോകാന്‍ വരട്ടേ.. വേറൊന്നും കൊണ്ടല്ല, സോഡയുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ അത്ര ചെറുതല്ല. ആവശ്യമില്ലാത്ത കലോറി ഊര്‍ജം അടങ്ങിയ പാനീയമാണ് സോഡ. തുടര്‍ച്ചയായുള്ള സോഡയുടെ ഉപയോഗം ശരീരത്തിന് അത്ര നല്ലതല്ല.
വെയിലിന്റെ കാഠിന്യം കുറയ്ക്കാന്‍ മിക്കവരും ഇടയ്ക്ക് ഇടയ്ക്ക് കടയില്‍ കേറി കുടിയ്ക്കുന്ന ഒന്നാണ് നാരങ്ങാ സോഡ. എന്നാല്‍ മധുരമുള്ള സോഡ സ്ഥിരമായി കഴിക്കുന്നവരില്‍ അമിതവണ്ണവും പ്രമേഹസാധ്യതയും കൂടുന്നു. കൂടാതെ ശരീരത്തിലെ ഹോര്‍മോണുകളെയും ദോഷകരമായി ബാധിക്കുന്നുണ്ട്.
സോഡയിലെ പ്രധാന ഘടകം കാര്‍ബണ്‍ ഡേ ഓക്‌സൈഡ് ആണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇത് ആരോഗ്യത്തിന് ഗുണം ചെയ്യില്ലെന്നും അറിയാം. ഇതിന്റെ ഗ്യാസും മറ്റും കാരണം വിശപ്പില്ലായ്ക്കും അസിഡ്റ്റിക്കുമൊക്കെ സാധ്യതയേറെയാണ്. അമിതമായ സോഡ ഉപയോഗം കരള്‍ രോഗം വരെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതെല്ലാം തുടര്‍ച്ചയായി സോഡയും നാരങ്ങാ സോഡയുമെല്ലാം കുടിക്കുന്നവരെയാണ് ബാധിക്കുക കേട്ടോ.. വല്ലപ്പോഴും മാത്രമാണെങ്കില്‍ അത്ര പ്രശ്‌നമില്ല.