പ്രാതലിന് കോണ്‍ഫഌക്‌സ് കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കൂ

ദോശയും ഇഡ്ഢലിയും പുട്ടുമെല്ലാം പ്രാതലായി വയര്‍ നിറച്ചു കഴിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. 
പ്രാതലിന് കോണ്‍ഫഌക്‌സ് കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കൂ

ജീവിതശൈലി മാറുന്നതിനൊപ്പം മാറുന്ന ഒന്നാണ് ആഹാരശീലവും. ദോശയും ഇഡ്ഢലിയും പുട്ടുമെല്ലാം പ്രാതലായി വയര്‍ നിറച്ചു കഴിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. എന്നാല്‍ ഇപ്പോള്‍ പലരുടേയും പ്രാതല്‍ ഓട്‌സിലേയ്ക്കും കോണ്‍ഫ്‌ളക്‌സ് പോലെയുള്ള ധാന്യങ്ങളിലേയ്ക്കും തിരിഞ്ഞു കഴിഞ്ഞു.

എളുപ്പപ്പണിക്ക് വേണ്ടി കൂടിയാണ് മിക്കവരും ഇത് തിരഞ്ഞെടുക്കുന്നത്. ഇപ്പോള്‍ വീട്ടിലെ എല്ലാവര്‍ക്കും ജോലിക്ക് പോകേണ്ടതുണ്ട്. അതുകൊണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ തയാറാക്കാവുന്ന ഇത്തരം പദാര്‍ത്ഥങ്ങളിലേയ്ക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടുകയാണ്. മാത്രമല്ല പൊതുവേ ഇവ ആരോഗ്യപ്രദമായ ഭക്ഷണാണെന്ന അഭിപ്രായവും നിലനില്‍ക്കുന്നുമുണ്ട്. 

എന്നാല്‍ ശരിയ്ക്കും കോണ്‍ഫഌ്‌സ് പോലുള്ളവ പ്രാതലിനു കഴിയ്ക്കുന്നത് ആരോഗ്യകരമാണോയെന്നത് തീര്‍ച്ചയായും പരിശോദിക്കേണ്ട കാര്യമാണ്. ഇത്തരത്തിലുള്ള പ്രാതലുകളെല്ലാം പകുതി വെന്ത രീതിയിലാണ് നമ്മുടെ കൈകളിലെത്തുന്നത്. പിന്നീട് ഒന്ന് ചൂടാക്കുകയോ മറ്റോ ചെയ്താല്‍ സുഖമായി കഴിക്കാം. ഇവയുണ്ടാക്കുന്ന ധാന്യങ്ങള്‍ പലതരം മെഷീന്‍ പ്രോസസിലൂടെ കടന്നുചെന്ന് ആരോഗ്യഗുണങ്ങളും പോഷകങ്ങളും കുറഞ്ഞാണ് വില്‍പ്പനയ്‌ക്കെത്തുന്നത്. 

ഇവയില്‍ സ്വാദിനു വേണ്ടി ചേര്‍ക്കുന്ന പഞ്ചസാരയടക്കമുള്ള ധാരാളം കൃത്രിമ വസ്തുക്കള്‍ ആരോഗ്യത്തിന് ഏറെ ദോഷകരവുമാണ്. ഇവ പിന്നീട് എക്‌സ്ട്രൂഷന്‍ എന്നൊരു ഘട്ടത്തിലൂടെ കടന്നുപോകുന്നു. പലതരത്തിലുള്ള ഷേപ്പ് നല്‍കാന്‍ കൂടിയ ചൂടില്‍ ധാന്യങ്ങളെ കടത്തി വിടുന്നു. ഇതോടെ മിക്കവാറും പോഷകങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടാകും.

അതുകൊണ്ട് പറയപ്പെടുന്നത്ര പോഷകപ്രദമല്ല ഇവയെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. പ്രാതലെന്നു പറയുന്നത് വലിയൊരു സമയത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിനു ലഭിയ്ക്കുന്ന ഒന്നാണ്. ഇതില്‍ നിന്നാണ് ഒരു ദിവസത്തേയ്ക്കു വേണ്ട മുഴുവന്‍ ഊര്‍ജവും ശരീരം ഇതില്‍ നിന്നാണ്. ഇതുകൊണ്ടുതന്നെ ഇത് പോഷകസമൃദ്ധമാകേണ്ടതും പ്രധാനം. പ്രോസസ് ചെയ്ത കോണ്‍ഫഌ്‌സ്, മുസേലി പോലുള്ളവയില്‍ നിന്നും ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിച്ചെുന്ന വരില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com