പെട്ടെന്ന് കരച്ചില്‍ വരുന്നവര്‍ക്ക് സന്തോഷിക്കാനൊരു വാര്‍ത്ത

കരയുന്നത് അത്ര മോശം സ്വഭാവമല്ല എന്നാണ് പുതിയ പഠനം. 
പെട്ടെന്ന് കരച്ചില്‍ വരുന്നവര്‍ക്ക് സന്തോഷിക്കാനൊരു വാര്‍ത്ത

എപ്പോഴും കരയുന്ന സ്വഭാവം കാരണം തൊട്ടാവാടി, വികാരജീവി എന്നീ പേരുകളൊക്കെ കേട്ട് മടുത്തിരിക്കുന്നയാളാ നിങ്ങള്‍? അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് സന്തോഷിക്കാനൊരു വാര്‍ത്തയുണ്ട്. കരയുന്നത് അത്ര മോശം സ്വഭാവമല്ല എന്നാണ് പുതിയ പഠനം. 

 ആരെങ്കിലും ചെറുതായി വഴക്ക് പറഞ്ഞാല്‍ പോലും കണ്ണീരൊഴുക്കുന്നവര്‍ വൈകാരിക സമ്മര്‍ദ്ദങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കാത്തവര്‍ ആണെന്നാണ് സാധാരണ പറയാറുള്ളത്. എന്നാല്‍ കരയുന്നതുകൊണ്ട് ചില ഗുണങ്ങളൊക്കെയുണ്ടെന്നാണ് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്. 

യഥാര്‍ത്ഥത്തില്‍ കരച്ചില്‍ മാനസിക സമ്മര്‍ദ്ദം ഒഴുക്കിക്കളയാനുള്ള ഒരു മാര്‍ഗമാണ്. രച്ചിലിലൂടെ സങ്കടവും, ദേഷ്യവുമൊക്കെ പ്രകടിപ്പിക്കുന്നവര്‍ക്ക് ആ കരച്ചില്‍ കഴിയുമ്പോള്‍ മനസിന് സമാധാനം ലഭിക്കും. മാത്രമല്ല, കരയുമ്പോള്‍ നിങ്ങളുടെ കണ്ണ് വൃത്തിയാകും. കണ്ണിലെ അഴുക്കും പൊടിയുമെല്ലാം പുറത്തുപോകും. 

പെട്ടെന്ന് കരയുന്നവര്‍ മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് കരുതി പെരുമാറുന്നവരായിരിക്കില്ല. ഇവര്‍ക്ക് മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്നോര്‍ത്ത് തങ്ങളുടെ വികാരങ്ങളും ചിന്തകളും ഉള്ളിലടക്കി വെക്കാന്‍ സാധിക്കില്ല. ഇവര്‍ക്ക് ഇമോഷനല്‍ ബാലന്‍സിങ് നടത്താന്‍ കഴിയുമെന്നാണ് പഠനത്തില്‍ പറയുന്നത്. സങ്കടമുള്ളപ്പോള്‍ മാത്രമല്ല ഇത്തരക്കാര്‍ കരയുന്നത്. അതിയായ സന്തോഷകരമായ അവസ്ഥ വന്നാലും ഇവര്‍ കരയും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com