രാത്രിയില്‍ നല്ല ഉറക്കത്തിന് ഈ ആഹാര സാധനങ്ങള്‍ കഴിക്കൂ

വയറിനു അസുഖമുണ്ടാക്കുന്ന ആഹാര സാധനങ്ങള്‍ കഴിച്ചാല്‍ രാത്രി ഉറക്കം ശരിയാവണം എന്നില്ല.
രാത്രിയില്‍ നല്ല ഉറക്കത്തിന് ഈ ആഹാര സാധനങ്ങള്‍ കഴിക്കൂ

പകല്‍ ജോലിയെല്ലാം കഴിഞ്ഞ് ക്ഷീണിച്ച് വന്നാല്‍ പിന്നെ എന്തെങ്കിലും  കഴിച്ച് കിടന്നുറങ്ങുക എന്നതായിരിക്കും മിക്കവരുടെയും ലക്ഷ്യം. എന്നാല്‍ സമാധാനമായി ഉറങ്ങാന്‍ എന്നും സാധിക്കുന്നവര്‍ എത്ര പേരുണ്ടാകും? ഇവിടെ പലപ്പോഴും വില്ലനാകുന്നത് രാത്രി കഴിക്കുന്ന ആഹാരമാണ്. വയറിനു അസുഖമുണ്ടാക്കുന്ന ആഹാര സാധനങ്ങള്‍ കഴിച്ചാല്‍ രാത്രി ഉറക്കം ശരിയാവണം എന്നില്ല.

ഭക്ഷണത്തിലെ ചില പോഷകങ്ങള്‍ ഉറക്കത്തെ ബാധിച്ചേക്കാമെന്ന് ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എത്ര പെട്ടെന്ന് ഉറക്കത്തിലേക്കു വഴുതിവീഴും എന്നതു മുതല്‍ എത്ര മണിക്കൂര്‍ ഉറങ്ങും എന്നതിനു വരെ നമ്മളെ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. 

പാല്‍
രാത്രി ഉറങ്ങും മുന്‍പേ പാല്‍ കുടിക്കുന്നത് നല്ലതാണ്. പാലില്‍ അമിനോ ആസിഡ് ആയ ട്രിപ്‌റ്റോഫാന്‍ അടങ്ങിയിരിക്കുന്നു. ഇത് സെറാടോണിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്നു. 

പഴം
പഴത്തിലുള്ള മഗ്‌നീഷ്യം മസ്തിഷ്‌കത്തിലെ ഉഷ്ണനില താഴ്ത്തി നിര്‍ത്തുന്നതിനും ഹോര്‍മോണുകളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ശരീരത്തിനെ ഉറങ്ങാന്‍ സഹായിക്കുന്ന പൊട്ടാസ്യവും മഗ്നീഷ്യവും പഴത്തില്‍ ധാരാളമുണ്ട്. കൂടാതെ വാഴപ്പഴം സ്ഥിരമായി കഴിച്ചാല്‍ ദഹനം എളുപ്പമാവുകയും രക്തചംക്രമണം മെച്ചപ്പെടുകയും ചെയ്യും.

അരിഭക്ഷണം
രാത്രി അരി കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ട് കിടന്നാല്‍ നല്ല ഉറക്കം ലഭിക്കും. വെള്ള അരിയേക്കാള്‍ നാരുകള്‍ കൂടുതല്‍ അടങ്ങിയതും ചയാപചയ (മെറ്റബോളിസം) പ്രക്രിയയ്ക്ക് ഉത്തമവുമായ ചുവന്ന അരിയാണ് കൂടുതല്‍ നല്ലത്.

വെജിറ്റബിള്‍ സൂപ്പ്
ഉറങ്ങും മുന്നേ വെജിറ്റബിള്‍ സൂപ്പ് കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ നല്ലതാണ്. ഇത് പെട്ടെന്ന് ദഹിക്കുകയും അധികം ബുദ്ധിമുട്ടില്ലാതെ ഉറങ്ങാന്‍ സഹായിക്കുകയും ചെയ്യുന്നു.

ചീര  
ഇതില്‍ ഫോളേറ്റ്, മഗ്‌നീഷ്യം, വിറ്റാമിന്‍ ബി, സി എന്നിവയുണ്ട്. ഇവയെല്ലാം 'സെററ്റോണിന്‍', പിന്നീട് 'മെലറ്റോണിന്‍' എന്നിവ സമന്വയിപ്പിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളാണ്. ചീരയിലടങ്ങിയിട്ടുള്ള മഗ്‌നീഷ്യം ശരീരത്തെ ശാന്തമാക്കാനും ദഹനപ്രക്രിയയ്ക്കും സഹായകമാകുന്നു.

കിവി പഴം

ഉയര്‍ന്ന ആന്റി ഓക്‌സിഡന്റ് അളവുകളും ഉയര്‍ന്ന സെറോടോണിന്റെ അളവുമുള്ള ഒരു പഴമാണ് കിവി. നിരവധി ആരോഗ്യ ആനുകൂല്യങ്ങള്‍ നല്‍കുന്ന അതേ ആന്റി ഓക്‌സിഡന്റിന്റെ കഴിവും  ഉറക്കത്തെ മെച്ചപ്പെടുത്താന്‍ സഹായിച്ചേക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com