വ്യായാമം ശീലമാക്കാന്‍ ഇതാ പുതിയൊരു കാരണം കൂടി

24നും 76നും ഇടയില്‍ വ്യത്യസ്ത പ്രായ വിഭാഗത്തിലും ആരോഗ്യ ശേഷിയിലും ഉള്‍പ്പെട്ടവരായിരുന്നു ഇവര്‍. സൈക്ലിംഗ്, നടത്തം, ട്രെഡ്മില്ലിലെ ഓട്ടം ഉള്‍പ്പെടെയുള്ള വ്യായാമരീതികള്‍ പരീക്ഷിച്ചു.
വ്യായാമം ശീലമാക്കാന്‍ ഇതാ പുതിയൊരു കാരണം കൂടി

ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാന്‍ സപ്ലിമെന്റ്‌സ് കഴിക്കണമെന്നൊന്നുമില്ല. വ്യായാമം ചെയ്ത് വിയര്‍ക്കുമ്പോഴും ഇതേ ഫലം ലഭിക്കുമെന്നാണ് പുതിയ പഠനം. ഓസ്‌ട്രേലിയയിലെ വെസ്‌റ്റേണ്‍ സിഡ്‌നി സര്‍വകലാശാല നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോംപ്ലിമെന്ററി മെഡിസിനിലെയും മാന്‍ചെസ്റ്റര്‍ സര്‍വകലാശാലയിലെ സെകോളജി ആന്‍ മെന്റല്‍ ഹെല്‍ത്ത് വിഭാഗത്തിലെയും ഗവേഷകരാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. എയ്‌റോബിക് വ്യായാമങ്ങള്‍ ബ്രെയ്‌നിലെ ഹിപ്പോകാപസില്‍ എങ്ങനെ ഫലം ചെയ്യുമെന്നായിരുന്നു പഠനം. ബുദ്ധിശക്തിക്കും തലച്ചോറിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ണ്ണായകമായ ഒന്നാണ് ഹിപ്പോകാപസ്. 

പ്രായം കൂടുന്നതനുസരിച്ച് തലച്ചോറിന്റെ ആരോഗ്യം കുറയും. 40ന് ശേഷം ഓരോ പത്ത് വര്‍ഷം കൂടുമ്പോള്‍ തലച്ചോറിന്റെ 5ശതമാനം വീതം ചുരുങ്ങാന്‍ തുടങ്ങും. വ്യായാമം ചെയ്യുന്നത് ഹിപ്പോകാപസിന്റെ വലുപ്പം കൂട്ടുമെന്നു ഗവേഷകര്‍ കണ്ടെത്തിയിരുന്നെങ്കിലും ഇത് തെളിയിക്കാനുള്ള പഠനം മനുഷ്യരില്‍ ചെയ്തിട്ടുണ്ടായിരുന്നില്ല.

737 ആളുകളുടെ വ്യായാമത്തിന് മുമ്പും ശേഷവുമുള്ള ബ്രെയിന്‍ സ്‌കാന്‍ വിശകലനം ചെയ്താണ് ഗവേഷകര്‍ പഠനം നടത്തിയത്. പല വിഭാഗത്തിലെയും ആളുകളെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. 24നും 76നും ഇടയില്‍ വ്യത്യസ്ത പ്രായ വിഭാഗത്തിലും ആരോഗ്യ ശേഷിയിലും ഉള്‍പ്പെട്ടവരായിരുന്നു ഇവര്‍. സൈക്ലിംഗ്, നടത്തം, ട്രെഡ്മില്ലിലെ ഓട്ടം ഉള്‍പ്പെടെയുള്ള വ്യായാമരീതികള്‍ പരീക്ഷിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com