ലൈംഗികവിദ്യാഭ്യാസം ചിത്രങ്ങള്‍ സഹിതം വേണം; വിദഗ്ധര്‍ പറയുന്നു

ലൈംഗികാവയവങ്ങളുടെ ഘടനയും പ്രവര്‍ത്തനവും, പ്രത്യുത്പാദനവുമെല്ലാം പഠിപ്പിക്കുമ്പോള്‍ തന്നെ ലൈംഗികതയുടെ വൈവിധ്യങ്ങളെക്കുറിച്ചും സുരക്ഷിത ലൈംഗികതയെക്കുറിച്ചുമെല്ലാം കുട്ടികള്‍ക്ക് മനസാക്കികൊടുക്കണം
ലൈംഗികവിദ്യാഭ്യാസം ചിത്രങ്ങള്‍ സഹിതം വേണം; വിദഗ്ധര്‍ പറയുന്നു

ലൈംഗിക വിദ്യാഭ്യാസത്തില്‍ കൂടുതല്‍ ഗ്രാഫിക് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് പുതിയ പഠനം. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനും യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടനും ചേര്‍ന്ന് നടത്തിയ പഠനഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ലൈംഗിക വിദ്യാഭ്യാസം കൗമാരക്കാരില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് ഇവര്‍ 1990 മുതല്‍ പഠനം നടത്തി വരികയാണ്. 16 മുതല്‍ 24 വരെ ആളുകള്‍ പരമ്പാരഗത രീതിയില്‍ സംഭോഗത്തിലേര്‍പ്പെടുന്നതില്‍ നിന്ന് വിട്ടുപോയി. അതിനുകാരണം ഇവര്‍ ഉത്കണ്ഠയകറ്റാന്‍ ആശ്രയിക്കുന്നത് പോണോഗ്രഫിയെയാണ്. ഇത് സ്വാഭാവികമായും യാഥാര്‍ത്ഥ്യത്തില്‍ നിന്നും വ്യതിചലിപ്പിക്കുന്ന അറിവാണ് കുട്ടികള്‍ക്ക് നല്‍കുക.

'ലൈംഗിക വിദ്യാഭ്യാസം നവീകരിക്കുമ്പോള്‍ അതില്‍ ലൈംഗികതയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രവണതകള്‍ ഉള്‍പ്പെടുത്തുന്നത് നിര്‍ണ്ണായകമായ കാര്യമാണ്. യുവജനങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും കൂടി പരിശോധിച്ചുകൊണ്ടുള്ള പഠനരീതി കൂടുതല്‍ ഗുണം ചെയ്യും'- ഡോക്ടര്‍ റൂത് ലെവിസ് പറഞ്ഞു. 

'ലൈംഗികാവയവങ്ങളുടെ ഘടനയും പ്രവര്‍ത്തനവും, പ്രത്യുത്പാദനവുമെല്ലാം പഠിപ്പിക്കുമ്പോള്‍ തന്നെ ലൈംഗികതയുടെ വൈവിധ്യങ്ങളെക്കുറിച്ചും സുരക്ഷിത ലൈംഗികതയെക്കുറിച്ചുമെല്ലാം കുട്ടികള്‍ക്ക് മനസാക്കികൊടുക്കണം. ഇതേക്കുറിച്ചെല്ലാം ആരോഗ്യകരമായ ചര്‍ച്ചകള്‍ നടത്താനുള്ള അവസരവും കൗമാരക്കാര്‍ക്ക് നല്‍കണം'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഏതായാലും ആളുകള്‍ക്ക് ആദ്യത്തെ ലൈംഗികാനുഭവം ഉണ്ടാകുന്ന പ്രായത്തില്‍ തന്നെ വ്യത്യാസം വന്നിട്ടുണ്ടെന്നാണ് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്. 1990 മുതല്‍ 1996 വരെയുള്ള കാലഘട്ടത്തില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആദ്യ ലൈംഗികാനുഭവം ഉണ്ടാകുന്നത് 14മത്തെ വയസിലാണെന്നാണ് ഏകദേശ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1950കളില്‍ ഇത് സ്ത്രീകള്‍ക്ക് 20ഉം പുരുഷന്‍മാര്‍ക്ക് 19മാണ്. ജേണല്‍ ഓഫ് അഡോള്‍സന്റ് ഹെല്‍ത്തില്‍ ഈ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com