സെക്‌സ്‌ നിങ്ങളെ അടിമപ്പെടുത്തിയോ?  മറികടക്കാന്‍ മാര്‍ഗങ്ങളുണ്ട് 

സമ്മര്‍ദ്ദത്തിലൂടെ ഈ പ്രശ്‌നത്തില്‍ നിന്ന് രോഗികളെ മോചിപ്പിക്കാനാവില്ല. അതിന് അവര്‍ തന്നെ വിചാരിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം
സെക്‌സ്‌ നിങ്ങളെ അടിമപ്പെടുത്തിയോ?  മറികടക്കാന്‍ മാര്‍ഗങ്ങളുണ്ട് 

ലൈംഗീക ആസക്തി എന്നൊന്നുണ്ടോ? അല്ലെങ്കില്‍ തെറ്റുകളില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ഉപയോഗിക്കുന്ന ഒരു പുകമറ മാത്രമാണോ ഈ വാക്ക്. ലൈംഗീക ആസക്തി എന്നത് വെറും പുകമറ അല്ലെന്നാണ് ലൈംഗീക വിദഗ്ധരുടേയും സൈക്കാട്രിസ്റ്റുകളുടേയും അഭിപ്രായം. യഥാര്‍ത്ഥത്തില്‍ അത്തരത്തിലുള്ള അവസ്ഥയുണ്ട്. എന്നാല്‍ സമ്മര്‍ദ്ദത്തിലൂടെ ഈ പ്രശ്‌നത്തില്‍ നിന്ന് രോഗികളെ മോചിപ്പിക്കാനാവില്ല. അതിന് അവര്‍ തന്നെ വിചാരിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 

ലൈംഗീക വികാരങ്ങളെ നിയന്ത്രിക്കാനാവാത്ത അവസ്ഥയാണ് ലൈംഗീക ആസക്തിയെന്ന് മുംബൈയിലെ കെഇഎം ആശുപത്രിയിലെ സെക്ഷ്വല്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. പ്രകാശ് കോത്താരി പറഞ്ഞു. ഇത്തരത്തിലുള്ളവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരുമ്പോള്‍ അയാള്‍ ഉള്‍പ്രേരണയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. ഇതിനെയാണ് ചികിത്സിച്ച് ഭേദമാക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. 

വ്യക്തികളില്‍ നടത്തുന്ന കൗണ്‍സിലിംഗിലൂടെയും അതുപോലെ ഫാമിലി കൗണ്‍സിലിങ്ങും ഈ അവസ്ഥയെ മറികടക്കാന്‍ സഹായകമാകും. ഇത്തരത്തിലുള്ള ചിന്തകളെ മറികടക്കാനായി മറ്റ് കാര്യങ്ങളില്‍ വ്രാപൃതരാകേണ്ടതുണ്ട്. ദീര്‍ഘ ദൂരം നടക്കുന്നതിലൂടെയും മറ്റും സ്വഭാവം മെച്ചപ്പെടാന്‍ സഹായിക്കും. അശ്ലീല സിനിമകളില്‍ അടിമകളായവരുടെ മുറികളില്‍ നിന്ന് ടിവിയും മറ്റും മാറ്റണം. അവസരങ്ങള്‍ കുറയുന്നതോടെ ഇത്തരം സിനിമ കാണുന്നതും കുറയുമെന്നും പ്രകാശ് വ്യക്തമാക്കി.

ആവശ്യമാണെങ്കില്‍ വ്യക്തിത്വ വൈകൃതങ്ങളുള്ളവര്‍ക്ക് ചികിത്സയും ലഭ്യമാക്കും. രാജ്യത്ത് ലൈംഗീക ചികിത്സക്കായി പ്രത്യേക വിഭാഗമുള്ളത് കെഇഎം ആശുപത്രിയില്‍ മാത്രമാണ്. ലൈംഗീക പ്രശ്‌നങ്ങളുടെ 50,000 ത്തില്‍ അധികം കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇത്തരത്തിലുള്ള അവസ്ഥയില്‍ നിന്ന് പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്നവരെ ഭേദമാക്കാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ വ്യക്തിക്ക് താല്‍പ്പര്യമില്ലെങ്കില്‍ ലൈംഗീക ആസക്തിയെ മറികടക്കാന്‍ സാധിക്കുമോയെന്ന് ഉറപ്പുപറയാനാവില്ല. പ്രാരംഭ ഘട്ടത്തില്‍ തന്നെ തിരിച്ചറിയാനായാല്‍ മറ്റ് പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ തിരിച്ച് എളുപ്പത്തില്‍ ഇതില്‍ നിന്ന് രക്ഷപ്പെടാമെന്നും പ്രകാശ് പറഞ്ഞു. 

ഇത് ഒരു പേര്‍സണാലിറ്റി ഡിസോഡറാണെന്നാണ് അദ്ദേഹം പറയുന്നത്. ജനിതക പ്രശ്‌നങ്ങളാണ് ഇത്തരത്തിലുള്ള അവസ്ഥയ്ക്ക് പ്രാധാനമായി കാരണമാകുന്നത്. പക്ഷേ ഇതിന് നിസാരമായി കാണരുതെന്നും ജീവിതത്തേയും പ്രൊഫഷണേയും നശിപ്പിക്കാനുള്ള ശേഷി ഈ അടിമത്വത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ അവസ്ഥയെ മറികടക്കണമെന്ന് ആഗ്രഹിച്ചാല്‍ അത് നടപ്പാക്കാനാകുമെന്നും അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com