ആരോഗ്യമേഖലയില്‍ സാങ്കേതികതയുടെ സഹായം തേടുന്നതില്‍ ഇന്ത്യക്കാര്‍ മുന്നിലെന്ന് പഠനം

യുഎസ്, ചൈന മുതലായ രാജ്യങ്ങളേക്കാളും മുന്നിലാണ് ഇന്ത്യയുടെ സ്ഥാനമെന്നാണ് പഠനങ്ങളില്‍ പറയുന്നത്.
ആരോഗ്യമേഖലയില്‍ സാങ്കേതികതയുടെ സഹായം തേടുന്നതില്‍ ഇന്ത്യക്കാര്‍ മുന്നിലെന്ന് പഠനം

ആരോഗ്യമേഖലയില്‍ സാങ്കേതികത ഉപയോഗപ്പെടുത്തുന്നതില്‍ ഇന്ത്യ ഏറെ മുന്നിലെന്ന് പഠനം. യുഎസ്, ചൈന മുതലായ രാജ്യങ്ങളേക്കാളും മുന്നിലാണ് ഇന്ത്യയുടെ സ്ഥാനമെന്നാണ് പഠനങ്ങളില്‍ പറയുന്നത്. 

ഡോക്ടര്‍മാര്‍ രോഗികളോട് സംവദിക്കുന്നതിനും മരുന്നുകള്‍ കുറിച്ച് നല്‍കാനും ഡിജിറ്റല്‍ സങ്കേതിക വിദ്യകള്‍ കൂടുതലായി ഉപയോഗിക്കുന്നതായും പഠനഫലങ്ങളില്‍ പറയുന്നുണ്ട്. പരമ്പരാഗത സമ്പ്രദായങ്ങള്‍ വിട്ട് ആളുകള്‍ സാങ്കേതികതയെ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങിയതിന്റെ തെളിവാണിത്.

കാര്‍ഡിയോളജിസ്റ്റുകള്‍, ജനറല്‍ സര്‍ജന്‍മാര്‍, പള്‍മണോളജിസ്റ്റുകള്‍, എന്‍ഡോെ്രെകനോളജിസ്റ്റുകള്‍, ഓങ്കോളജിസ്റ്റുകള്‍ തുടങ്ങിയവരാണ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. ആരോഗ്യരംഗത്തെ പ്രമുഖ ഗവേഷക സ്ഥാപനമായ ഇന്‍ഡികെയര്‍ ആണ് ഈ പഠനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com