ലൈംഗികതയില്‍ താല്‍പര്യം കുറയുന്നതില്‍ സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ മുന്നില്‍

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് താല്‍പര്യമില്ലാത്ത അവസ്ഥയുണ്ടാകകയോ ബന്ധപ്പെടുമ്പോള്‍ സംതൃപ്തി ലഭിക്കാതിരിക്കുകയോ ചെയ്താല്‍ അത് ലൈംഗിക പ്രശ്‌നമായി കരുതാം 
ലൈംഗികതയില്‍ താല്‍പര്യം കുറയുന്നതില്‍ സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ മുന്നില്‍

ലൈംഗികതയില്‍ താല്‍പര്യമില്ലാത്ത അവസ്ഥയുണ്ടാകുകയോ ബന്ധപ്പെടുമ്പോള്‍ സംതൃപ്തി ലഭിക്കാതിരിക്കുകയോ ചെയ്താല്‍ അത് ലൈംഗിക പ്രശ്‌നമായി കരുതാം. സ്ത്രീകള്‍ക്കാണ് പുരുഷന്‍മാരേക്കാള്‍ ലൈംഗിക താല്‍പര്യം കുറയുന്നതെന്നാണ് ബ്രിട്ടിഷ് മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. മോശം ആരോഗ്യാവസ്ഥയും പങ്കാളിയുമായുള്ള മാനസിക അടുപ്പക്കുറവുമാണ് സ്ത്രീകളില്‍ ലൈംഗിക താല്‍പര്യം കുറയാന്‍ കാരണം.

പഠനത്തിന്റെ അടിസ്ഥാനത്തില്‍ 34 ശതമാനം സ്ത്രീകളിലും 15 ശതമാനം പുരുഷന്മാരിലും ലൈംഗിക താല്‍പര്യക്കുറവുള്ളതായി കണ്ടുവരുന്നു. ഇത് വളരെ ഗൗരവമേറിയ വിഷയമാണ്. ലൈംഗികതയില്‍ താല്‍പര്യക്കുറവുണ്ടാകുന്നത് തികച്ചും അസാധാരണമായ കാര്യമാണെന്നാണ് സെക്‌സ് തെറപ്പിസ്റ്റായ അമന്‍ഡ പറയുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ സ്വാഭാവികമായി കണ്ടാല്‍ സ്ത്രീകള്‍ക്ക് ബന്ധപ്പെടുമ്പോള്‍ മാനസികമായ അസ്വസ്ഥതയും വേദനയുമായിരിക്കും ഫലം- അമന്‍ഡ പറഞ്ഞു.

പുരിഷന്‍മാരില്‍ ലൈംഗിക താല്‍പര്യക്കുറവുണ്ടാകുന്നത് 35 മുതല്‍ 44 വയസിനിടയിലാണെങ്കില്‍ സ്ത്രീകളിലത് 55നും 64നുമിടയിലാണ്. സ്ത്രീകളിലുണ്ടാകുന്ന ആര്‍ത്തവവിരാമം ലൈംഗികതാല്‍പര്യക്കുറവിന് ഒരു കാരണമാണെന്ന് യൂണിവേഴ്‌സിറ്റി കോളജ് ലണ്ടനിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല വീട്ടില്‍ ചെറിയ കുട്ടികള്‍ ഉണ്ടാകുന്നതും സ്ത്രീകളില്‍ താല്‍പര്യം കുറയും.

പങ്കാളിയോടുള്ള മാനസികമായ അടുപ്പക്കുറവും സ്ത്രീയെ സംബന്ധിച്ചിടത്തോളം പ്രശ്‌നങ്ങളുണ്ടാക്കും. ഇത് മാനസികമായി മാത്രമല്ലാ, ശാരീരികമായും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ടെന്‍ഷന്‍, ഡിപ്രഷന്‍ എന്നിവയും സെക്‌സിന് എതിരു നില്‍ക്കുന്ന സംഗതികള്‍ തന്നെ. 

ലൈംഗികത കൂടുതല്‍  ഊഷ്മളമാക്കാനുള്ള ചില മാര്‍ഗങ്ങള്‍

  • എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ രണ്ടുപേരും പരസ്പരം സംസാരിച്ച് പരിഹരിക്കുക. ഉത്കണ്ഠ, വിഷാദം മുതല്‍ വ്യക്തിയുടെ ഉള്ളിലുള്ള പ്രശ്‌നങ്ങളും പങ്കാളിയുമായുള്ള ബന്ധത്തിലുള്ള പ്രശ്‌നവും താല്‍പര്യക്കുറവ് സൃഷ്ടിക്കാം.
  • ലൈംഗികതയിലല്ലാത്ത സമയങ്ങളിലും പങ്കാളികള്‍ തമ്മില്‍ അടുപ്പം കാണിക്കണം വേണ്ടത്ര ആശയവിനിമയം നടത്തണം. പരസ്പരം കൈകോര്‍ത്ത് നടക്കുക, രസകരമായ സംഭാഷണത്തിലേര്‍പ്പെടുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാം.
  • പങ്കാളിക്ക് കൂടുതല്‍ ബഹുമാനവും പ്രാധാന്യവും നല്‍കുക. കാരണം ഇതിന്റെയെല്ലാം അഭാവം ലൈംഗികതയെ മോശമായി ബാധിക്കും.
  • കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ആവശ്യമാണെങ്കില്‍ ഒരു സെക്‌സ് തെറപ്പിസ്റ്റിനെ കാണുക.
  • പരസ്പര ധാരണയോടെ (രണ്ടുപോരുടെയും താല്‍പര്യപ്രകാരം) ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാതെ മുന്നോട്ടു പോകാന്‍ കഴിയുകയാണെങ്കില്‍ അതും നല്ലതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com