കാലം അത്രയൊന്നും മാറിയില്ല; സ്ത്രീകള്‍ വീട്ടുജോലി ചെയ്ത് പാടുപെടുമ്പോള്‍ പുരുഷന്‍മാര്‍ എന്തു ചെയ്യുകയാണ്?

ആധുനിക സമൂഹത്തിലും ലിംഗനീതി നടപ്പിലാകുന്നില്ല എന്ന് തന്നെയാണ് പഠനത്തില്‍ തെളിഞ്ഞിട്ടുള്ളത്.
കാലം അത്രയൊന്നും മാറിയില്ല; സ്ത്രീകള്‍ വീട്ടുജോലി ചെയ്ത് പാടുപെടുമ്പോള്‍ പുരുഷന്‍മാര്‍ എന്തു ചെയ്യുകയാണ്?

വീട്ടിലെ സ്ത്രീകള്‍ കുട്ടികളുടെ കാര്യങ്ങളും വീട്ടുകാര്യങ്ങളുമെല്ലാം നോക്കിനടത്തുന്നതുകൊണ്ട് പുരുഷന്‍മാര്‍ ഏറെ സ്വസ്ഥരാണ്. ഇനിയിപ്പോള്‍ വിദ്യാഭ്യാസമുള്ളവരും ജോലിയുള്ളവരുമൊക്കെയായ സ്ത്രീപുരുഷന്‍മാരുടെ കാര്യവും ഇങ്ങനെത്തന്നെ. സ്ത്രീകള്‍ക്കാണ് വീടിന്റെ ചുമതല. ആധുനിക സമൂഹത്തിലും ലിംഗനീതി നടപ്പിലാകുന്നില്ല എന്ന് തന്നെയാണ് പഠനത്തില്‍ തെളിഞ്ഞിട്ടുള്ളത്.

അമേരിക്കയില്‍ പ്രസവത്തിന് ശേഷമുള്ള ആദ്യ മൂന്ന് മാസം ദമ്പതിമാര്‍ക്ക് അവധിയായിരിക്കും. എന്നാല്‍ ഈ സമയമത്രയും പുരുഷന്‍മാര്‍ക്ക് വിശ്രമകാലമായിരിക്കും. സ്ത്രീകളായിരിക്കും വീട്ടുജോലിയും കുഞ്ഞിന്റെ കാര്യങ്ങളും നോക്കുന്നത്. നേരെമറിച്ച് പുരുഷന്‍മാര്‍ കുട്ടികളുടെ പരിപാലനവും വീട്ടുകാര്യങ്ങളും നോക്കി നടത്തുകയാണെങ്കില്‍ സ്ത്രീകളും വെറുതെയിരിക്കുകതന്നെ ചെയ്യും- പഠനം വ്യക്തമാക്കുന്നു.

പുരുഷന്‍മാര്‍ തങ്ങളുടെ ഓഫ് ഡേ വീട്ടുകാര്യത്തിനും കുട്ടികളുടെ പരിപാലനത്തിനും മാറ്റിവെച്ചാല്‍ തന്നെ സ്ത്രീകള്‍ക്ക് കിട്ടുന്ന വിശ്രമം കേവലം 46- 49 മിനിറ്റാണ്. പുരുഷന്‍മാര്‍ക്കാകട്ടേ 101 മിനിറ്റ് സമയത്തോളം വിശ്രമവവും. രണ്ടുപേരും ജോലി ചെയ്യുമ്പോള്‍ തന്നെ സ്ത്രീകളേക്കാള്‍ ഇരട്ടി ഒഴിവുസമയമാണ് പുരുഷന്‍മാര്‍ക്ക് കിട്ടുന്നത്. 

ഇത് നിരാശാജനകമാണ്, കുടുംബജീവിതത്തില്‍ കുട്ടികളുടെ പരിപാലനത്തില്‍ തുല്യത നടപ്പിലാകുന്നില്ല. കുഞ്ഞുങ്ങളുടെ പരിപാലനം എന്ന കടമ നിര്‍വഹിക്കുന്നതില്‍ ദമ്പതികള്‍ക്കിടയില്‍ തുല്യത നടപ്പിലാകുന്നില്ല- യുഎസ് സര്‍വകലാശാലയായ ഒഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രഫസര്‍ ക്ലാരി കാംപ് ഡഷ് വ്യക്തമാക്കി. 

സെക്‌സ് റോള്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഗവേഷണ ഫലത്തിനു വേണ്ടി ഭാര്യയ്ക്കും ഭര്‍ത്താവിനും ജോലിയുള്ള 52 ദമ്പതികളില്‍ നിന്നാണ് വിവരശേഖരണം നടത്തിയിരുന്നത്. കുഞ്ഞ് ജനിച്ചതിന് ശേഷം അവധിദിനങ്ങളില്‍ കുഞ്ഞുങ്ങളുടെ പരിപാലനവും വീട്ടുജോലിയും ദമ്പതികള്‍ തുല്യമായിത്തന്നെയാണ് നിര്‍വഹിക്കുന്നത്. പക്ഷേ പ്രവൃത്തിദിനങ്ങളില്‍ സിത്രീകള്‍ക്ക് തന്നെയാണ് ജോലിഭാരം കൂടുതല്‍ എന്നാണ് ഇവരോട് ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ മനസിലായത്. സ്ത്രീകള്‍ ഇപ്പോഴും അധികസമയം ജോലിചെയ്യണമെന്നുതന്നെ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com